ഹി​ല്ലി അ​ക്വാ ഉ​ത്പാ​ദ​നം വ്യാ​പി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ; 20 ലി​റ്റ​ർ കു​പ്പി​വെ​ള്ളം 60 രൂ​പ​യ്ക്ക്
Saturday, January 16, 2021 8:28 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ പ്ലാ​ന്‍റി​ൽ​നി​ന്നു​ള്ള ഗു​ണ​മേ·​യു​ള്ള കു​പ്പി​വെ​ള്ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​രു​വി​ക്ക​ര​യി​ൽ കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ (കി​ഡ്ക്) സ്ഥാ​പി​ച്ച "​ഹി​ല്ലി അ​ക്വാ’ കു​പ്പി​വെ​ള്ള പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടി​വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ ജാ​ഗ്ര​ത​യോ​ടെ​യാ​ണു സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ വീ​ടു​ക​ളി​ലും പൈ​പ്പ് ലൈ​നി​ലൂ​ടെ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ള​ത്തി​നു വി​പ​ണി​യി​ൽ 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ "​ഹി​ല്ലി അ​ക്വാ’ കു​പ്പി​വെ​ള്ളം 13 രൂ​പ​യ്ക്കു ല​ഭ്യ​മാ​ക്കാ​നാ​യി. ഇ​തു വ്യാ​പ​ക​മാ​യി സ്വീ​ക​രി​ക്ക​പ്പെ​ട്ടു. സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കും ഇ​തു പി​ന്തു​ട​രേ​ണ്ടി വ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ടു​പു​ഴ​യി​ലെ പ്ലാ​ന്‍റി​ൽ​നി​ന്നാ​ണു ഹി​ല്ലി അ​ക്വാ ആ​ദ്യം വി​പ​ണി​യി​ലെ​ത്തി​യ​ത്. മൂ​ന്ന് ഉ​ത്പാ​ദ​ന ലൈ​നു​ക​ളാ​ണ് അ​രു​വി​ക്ക​ര പ്ലാ​ന്‍റി​ലു​ള്ള​ത്. ഒ​ന്നി​ൽ 20 ലി​റ്റ​റി​ന്‍റെ​യും മ​റ്റു ര​ണ്ടെ​ണ്ണ​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, അ​ര ലി​റ്റ​ർ വീ​ത​വു​മു​ള്ള കു​പ്പി​വെ​ള്ളം നി​ർ​മി​ക്കാ​ൻ ക​ഴി​യും. 20 ലി​റ്റ​റി​ന്‍റെ 2,720 കു​പ്പി​ക​ൾ പ്ര​തി​ദി​നം നി​റ​യ്ക്കാ​നാ​കു​ന്ന അ​ത്യാ​ധു​നി​ക പ്ലാ​ന്‍റാ​ണു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റു ര​ണ്ട് ലൈ​നു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 3,600 ലി​റ്റ​ർ വീ​തം കു​പ്പി​വെ​ള്ളം നി​ർ​മി​ക്കാ​ൻ ക​ഴി​യും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 20 ലി​റ്റ​റി​ന്‍റെ കു​പ്പി​വെ​ള്ളം 60 രൂ​പ​യ്ക്ക് വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മു​ള്ള കു​പ്പി​ക​ൾ പ്ലാ​ന്‍റി​ൽ​ത്ത​ന്നെ നി​ർ​മി​ക്കും. വി​ത​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നു​മാ​യി കു​ടും​ബ​ശ്രീ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​നു കീ​ഴി​ൽ സാ​ന്ത്വ​നം എ​ന്ന പേ​രി​ൽ ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------