ശ​ബ്ദ​രേ​ഖ വി​വാ​ദം: സ്വ​പ്ന സു​രേ​ഷി​നെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യാ​നാ​വി​ല്ല
Friday, November 27, 2020 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ്ദ​രേ​ഖ വി​വാ​ദ​ത്തി​ൽ സ്വ​പ്ന സു​രേ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കും. സ്വ​പ്ന ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. ക​സ്റ്റം​സ് ന​ല്‍​കി​യ മ​റു​പ​ടി ജ​യി​ല്‍ വ​കു​പ്പ് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ചു.

സ്വ​പ്ന​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യ​ത്തി​ലാ​ണ് ജ​യി​ൽ വ​കു​പ്പ് ക​സ്റ്റം​സി​ന്‍റ അ​നു​മ​തി തേ​ടി​യി​രു​ന്ന​ത്. ജു​ഡീഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കൊ​ഫ പോ​സ പ്ര​തി​യാ​യ​തി​നാ​ലാ​ണ് സ്വ​പ്ന​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ജ​യി​ൽ വ​കു​പ്പ് കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി​യു​ടെ​യു​ടെ​യും ക​സ്റ്റം​സി​ന്‍റെ​യും അ​നു​മ​തി തേ​ടി​യ​ത്.

അ​തേ​സ​മ​യം, ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വി​ജി​ല​ന്‍​സ് തീ​രു​മാ​നം. സ​ന്ദീ​പ് നാ​യ​ര്‍, സ്വ​പ്ന സു​രേ​ഷ് എ​ന്നി​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്‌​ടോ​പ് എ​ന്നി​വ പ​രി​ശോ​ധി​ക്കും. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ കൈ​മാ​റ​ണ​മെ​ന്ന വി​ജി​ല​ന്‍​സ് ആ​വ​ശ്യം എ​ന്‍​ഐ​എ കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.