പോ​ലീ​സ് ആ​ക്ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ത​ട്ടി​പ്പെ​ന്നു ചെ​ന്നി​ത്ത​ല
Tuesday, November 24, 2020 2:49 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​ധാ​രാ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ​യും രാ​ഷ്ട്രീ​യ​വി​മ​ർ​ശ​ക​രെ​യും നി​ശ​ബ്ദ​രാ​ക്കാ​ൻ ഇ​ട​തു സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മാ​ധ്യ​മ മാ​ര​ണ ഓ​ർ​ഡി​ന​ൻ​സ് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ത​ട്ടി​പ്പാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ മാ​ര​ണ നി​യ​മം പി​ൻ​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​തോ​ടെ അ​തു നി​യ​മ​മാ​യി ക​ഴി​ഞ്ഞു. ഒ​രു നി​യ​മം നി​ല​വി​ൽ വ​ന്ന​ശേ​ഷം അ​തു ന​ട​പ്പാ​ക്കി​ല്ല​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക​ല്ല ആ​ർ​ക്കും പ​റ​യാ​ൻ ക​ഴി​യി​ല്ല. നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന പി​ണ​റാ​യി​യു​ടെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ്. കെ​പി ആ​ക്ടി​ലെ 118എ ​എ​ന്ന ഭേ​ദ​ഗ​തി മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും ലം​ഘി​ക്കു​ന്ന​താ​ണ്.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ത​ന്നെ നി​ല​നി​ൽ​പ്പി​ല്ലാ​ത്ത ഒ​രു ഭേ​ദ​ഗ​തി​യാ​ണ് ഈ ​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ അ​ത് പി​ൻ​വ​ലി​ക്കു​ക​യാ​ണു വേ​ണ്ട​ത്. ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞാ​ലും അ​തു​നി​യ​മ​മാ​യി നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം പേ​ലീ​സി​ന് ഇ​തു​പ​യോ​ഗി​ച്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.