സി​ബി​ഐ അ​ന്വേ​ഷ​ണം എ​തി​ർ​ക്കു​വാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ കു​റ്റ​പ്പെ​ടു​ത്തി ചെ​ന്നി​ത്ത​ല
Tuesday, October 27, 2020 2:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​ബി​ഐ നേ​രി​ട്ട് കേ​സെ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​വാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ലൈ​ഫ് മി​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി പ​ക​പോ​ക്കു​വാ​നാ​യി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ക​ത്ത് എ​ഴു​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ള്‍ വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ സി​ബി​ഐ നേ​രി​ട്ട് കേ​സെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ൽ സി​ബി​ഐ​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പോ​ളി​റ്റ്ബ്യൂ​റോ നി​രീ​ക്ഷി​ച്ചു.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ കേ​ന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നാ​ണ് പോ​ളി​റ്റ്ബ്യൂ​റോ​യു​ടെ വി​ല​യി​രു​ത്ത​ൽ. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു​സ​മ്മ​തം എ​ടു​ത്തു ക​ള​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ പ​രി​ശോ​ധ​ന​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​ന്ന് വ​രി​ക​യാ​ണ്. അ​തി​ന് ശേ​ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കും.

പ​ശ്ചി​മ ബം​ഗാ​ൾ, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു​സ​മ്മ​തം എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.