ബൈഡനോട് തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ്
Monday, October 19, 2020 9:33 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെന്ന് നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്.

ഇത്രയും മോശം സ്ഥാനാർഥിയോട് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താൻ രാജ്യം വിടുമെന്നും ട്രംപ് പറഞ്ഞു. ജോർജിയയിലെ മക്കോണിൽനടന്ന തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

ഈ റാലിയിൽ ബൈഡനുനേരേ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് ട്രംപ് നടത്തിയത്. അമേരിക്കൻ സംസ്കാരത്തോട് പുച്ഛംമാത്രമാണ് ഡെമോക്രാറ്റുകൾക്കെന്നും അമേരിക്കയെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് ആവർത്തിച്ചു.

അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.