എൽജെഡി സംസ്ഥാന പ്രസിഡന്‍റായി വര്‍ഗീസ് ജോര്‍ജിനെ നിയമിച്ചു
Wednesday, July 15, 2020 8:24 PM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ന്‍റെ (എ​ൽ​ജെ​ഡി) സം​സ്ഥാ​ന സ​മി​തി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജി​നെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന എം.​വി. ശ്രേ​യാം​സ് കു​മാ​റി​നെ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചു.

കേ​ര​ള​ത്തി​ല്‍ വ​രാ​നി​രി​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു മു​ന്നോ​ടി​യാ​യാ​ണു പു​തി​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കു​ന്ന​തെ​ന്നു ദേ​ശീ​യ നേ​തൃ​ത്വം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഇ​തേ​സ​മ​യം, വ​ര്‍​ഗീ​സ് ജോ​ര്‍​ജി​നെ പ്ര​സി​ഡ​ന്‍റാ​ക്കി​യ തീ​രു​മാ​നം സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷേ​ക്ക് പി. ​ഹാ​രി​സ് അ​റി​യി​ച്ചു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നു ഒ​ഴി​വു വ​ന്ന രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു രാ​ഷ്ട്രീ​യ​ക്ക​ളി​ക​ള്‍ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണു എ​ൽ​ജെ​ഡി​യി​ലെ പു​തി​യ പൊ​ട്ടി​ത്തെ​റി.

രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യി ശ്രേ​യാം​സ് കു​മാ​റും വ​ര്‍​ഗീ​സ് ജോ​ര്‍​ജും അ​ട​ക്ക​മു​ള്ള​വ​ര്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.