കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ധാ​രാ​വി മാ​തൃ​ക​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന; അ​ഭി​ന​ന്ദ​നം
Saturday, July 11, 2020 10:10 AM IST
ജ​നീ​വ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ധാ​രാ​വി​യെ അ​ഭി​ന​ന്ദി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​ണെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ദ്രോ​സ് അ​ഥാ​നം ഗെ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.

ലോ​ക​ത്താ​ക​മാ​നം ക​ഴി​ഞ്ഞ ആ​റാ​ഴ്ച​ക​ളി​ൽ രോ​ഗം ഇ​ര​ട്ടി​യി​ല​ധി​ക​മാ​വു​ന്ന​താ​ണു ക​ണ്ട​ത്. രോ​ഗ​വ്യാ​പ​നം വ​ള​രെ തീ​വ്ര​മാ​ണെ​ങ്കി​ലും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. ധാ​രാ​വി, ഇ​റ്റ​ലി, സ്പെ​യി​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ സ്ഥ​ല​ങ്ങ​ൾ ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കോ​വി​ഡി​നെ നേ​രി​ടാം എ​ന്ന കാ​ര്യം തെ​ളി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​ശോ​ധ​ന, ഐ​സൊ​ലേ​ഷ​ൻ, ചി​കി​ത്സ എ​ന്നീ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു സാ​ധി​ച്ചു​വെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​തു മാ​തൃ​ക​യാ​ണെ​ന്നും ടെ​ദ്രോ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.