സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ദു​രൂ​ഹ​ത സൃ​ഷ്ടി​ച്ച് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ നീ​ക്ക​മെ​ന്ന് സി​പി​എം
Thursday, July 9, 2020 5:31 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ദു​രു​ഹ​ത സൃ​ഷ്ടി​ച്ച് യ​ഥാ​ർ​ഥ​പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് സി​പി​എം. ന​യ​ത​ന്ത്ര​വ​ഴി ഉ​പ​യോ​ഗി​ച്ച്‌ സ്വ​ർ​ണം ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​വ​രേ​യും അ​തി​നു​പു​റ​കി​ലു​ള്ള​വ​രെ​യും പി​ടി​കൂ​ടി നി​യ​മ​ത്തി​ന്‍റെ മു​മ്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണം. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യോ​ടും രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്‌. ഏ​ത്‌ അ​ന്വേ​ഷ​ണ​മാ​യാ​ലും അ​തി​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്‌. അ​ത്‌ അ​റി​ഞ്ഞി​ട്ടും കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി ന​ട​ത്തി​യ ചി​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ലാ​ണ്‌. ഇ​തി​നു മു​മ്പും പ​ല ത​വ​ണ ന​യ​ത​ന്ത്ര വ​ഴി ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണം ക​ട​ത്തി​യ​താ​യാ​ണ്‌ പ​റ​യു​ന്ന​ത്‌. അ​തൊ​ന്നും പി​ടി​കൂ​ടാ​ൻ ക​സ്‌​റ്റം​സി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ന​യ​ത​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പേ​രി​ൽ വ​രു​ന്ന പാ​ഴ്‌​സ​ലു​ക​ൾ സം​ശ​യ​മു​ള​വാ​ക്കി​യി​രു​ന്ന​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്‌. അ​ത്‌ സ്വ​ഭാ​വി​ക​മാ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​ന്നി​ട്ടു​ണ്ടാ​കും. ഇ​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ അ​ന്വേ​ഷ​ണ​മൊ​ന്നും ന​ട​ത്താ​തി​രു​ന്ന​ത്‌ ആ​രെ സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നെ​ന്നാ​ണ്‌ മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രു സം​ഘം മാ​ധ്യ​മ​ങ്ങ​ളും പു​ക​മു​റ സൃ​ഷ്‌​ടി​ച്ച്‌ സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത്‌ എ​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ത്തി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ച്ചു​വി​ടു​ന്ന​തും രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന്‌ സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ​രാ​ണ്‌ സ്വ​ർ​ണം ക​ട​ത്തി​യ​ത്‌, ആ​ർ​ക്കു​വേ​ണ്ടി​യാ​ണ്‌ ഇ​തു ചെ​യ്‌​ത​ത്‌, എ​ത്ര​കാ​ല​മാ​യി ഇ​തു​ചെ​യ്തു​വ​രു​ന്നു, ഇ​തി​നു സ​ഹാ​യം ന​ൽ​കു​ന്ന ശ​ക്തി​ക​ൾ ആ​രൊ​ക്കെ​യാ​ണ്‌, ആ​ർ​ക്കെ​ല്ലാ​മാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ച​ത് എ​ന്നി​വ​യാ​ണ്‌ അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ൾ. എ​ന്നാ​ൽ, ഈ ​ചോ​ദ്യ​ങ്ങ​ളി​ലേ​ക്ക്‌ ക​ട​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള അ​തീ​വ​ജാ​ഗ്ര​ത​യാ​ണ്‌ ഈ ​സം​ഘം ന​ട​ത്തു​ന്ന​ത്‌. അ​തി​നാ​യി ഏ​ത​റ്റം വ​രെ പോ​കാ​നും മ​ടി​യി​ല്ലെ​ന്ന്‌ ഓ​രോ മി​നി​റ്റി​ലും തെ​ളി​യി​ക്കു​ക​യാ​ണ്‌.

ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം വി​ട്ടു കി​ട്ടാ​ൻ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ദ്യം വി​ളി​ച്ച വ്യ​ക്തി ബി​എം​എ​സ് നേ​താ​വാ​ണെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കി ഇ​തി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ നി​ന്നാ​ണ് വി​ളി​ച്ച​തെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ക​ള്ള​ൻ ക​ള്ള​ൻ എ​ന്ന് വി​ളി​ച്ചു​കൂ​വി യ​ഥാ​ർ​ഥ ക​ള്ള​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. അ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് ചെ​യ്യു​ന്ന​ത്.

ഇ​തു​മാ​യി ഒ​രു ത​ര​ത്തി​ലും ബ​ന്ധ​മി​ല്ലാ​ത്ത സം​സ്ഥാ​ന​സ​ർ​ക്കാ​രി​നെ​യും ഇ​ട​തു​പ​ക്ഷ​ത്തേ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന വൃ​ഥാ​ശ്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ബ​ന്ധ​മു​ള്ള​താ​യി പ​റ​യു​ന്ന സ്വ​പ്ന സു​രേ​ഷ് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ എ​യ​ർ​ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ലും യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലും ജോ​ലി​ചെ​യ്‌​തി​രു​ന്നു.

അ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഐ​ടി വ​കു​പ്പി​ന്‍റെ ക​രാ​ർ എ​ടു​ത്ത സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​പ​ക​രാ​റു​കാ​രു​ടെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി. ഇ​വ​ർ​ക്ക്‌ ക​ള്ള​ക്ക​ട​ത്തി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന്‌ അ​റി​ഞ്ഞ​യു​ട​ൻ പു​റ​ത്താ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്‌​ത​ത്‌. ഇ​വ​രു​മാ​യി വ്യ​ക്തി​ബ​ന്ധ​മു​ണ്ടെ​ന്ന്‌ ആ​ക്ഷേ​പം വ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ മാ​റ്റു​ക​യും ചെ​യ്‌​തു. മ​റ്റൊ​രു സ​ർ​ക്കാ​രി​ൽ​നി​ന്നും പ്ര​തീ​ക്ഷി​ക്കാ​ത്ത ധീ​ര​മാ​യ നി​ല​പാ​ടാ​ണ്‌ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്‌.

എ​ന്നാ​ൽ, കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​ഭ​ര​ണ​ക​ക്ഷി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ ഇ​ട​പെ​ട്ടെ​ന്ന വാ​ർ​ത്ത​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണ്‌. ഈ ​കേ​സി​ൽ മു​ഖ്യ​ക​ണ്ണി​യാ​യ സ​ന്ദീ​പ്‌ നാ​യ​ർ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളു​മാ​ണ്‌. മ​റ്റൊ​രു പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​നെ കോ​ൺ​സു​ലേ​റ്റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യാ സാ​റ്റ്‌​സി​ലേ​ക്കും ശി​പാ​ർ​ശ ചെ​യ്‌​ത​ത്‌ കോ​ൺ​ഗ്ര​സ്‌ എം​പി​യാ​ണെ​ന്നും ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്‌. ഇ​ത്ത​രം സ്വാ​ധീ​ന​ങ്ങ​ൾ വ​ഴി കേ​സ്‌ അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്‌ നി​താ​ന്ത ജാ​ഗ്ര​ത​യു​ണ്ടാ​കേ​ണ്ട​തു​ണ്ട്‌. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​ന്‍റെ 98 ശ​ത​മാ​ന​വും പി​ടി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു പ്ര​ധാ​ന​മാ​ണ്‌.

എ​ന്നാ​ൽ, സാ​ധാ​ര​ണ​ഗ​തി​യി​ൽ ഈ ​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗ​മാ​ണ്‌ ക​ള്ള​വാ​ർ​ത്ത​ക​ളി​ലൂ​ടെ ശ്ര​ദ്ധ​തി​രി​ച്ചു​വി​ടു​ന്ന​തി​ന്‌ ശ്ര​മി​ക്കു​ന്ന​ത്‌. മ​ഹാ​മാ​രി​യി​ൽ​നി​ന്നും മ​നു​ഷ്യ​നേ​യും നാ​ടി​നേ​യും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി വി​ശ്ര​മ​ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച്‌ ലോ​ക​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ മു​ഖ്യ​മ​ന്തി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കി​ട്ടി​യ അ​ഭൂ​ത​പു​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​യും ഇ​ക്കൂ​ട്ട​രെ വെ​പ്രാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്‌. ഇ​തെ​ല്ലാം തി​രി​ച്ച​റി​യാ​നും കേ​സ്‌ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ത്തെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​നും ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും സി​പി​എം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.