എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, March 31, 2020 1:37 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല ഡോ​ക്ട​ർ​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ രം​ഗ​ത്ത്.

മ​ദ്യാ​സ​ക്തി​യു​ടെ വി​ടു​ത​ൽ ല​ക്ഷ​ണം കാ​ര​ണം ആ​ളു​ക​ൾ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ച​ത്. ആ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.

അശാസ്ത്രീയമായ ഉത്തരവാണിതെന്നും മെഡിക്കൽ മാർഗരേഖയ്ക്ക് വിരുദ്ധമായ ഈ ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറാകില്ലെന്നും ഇതിന്‍റെ പേരിൽ നടപടിയുണ്ടായാൽ നേരിടുമെന്നും കെജിഎംഒഎ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.