എ​ൻ​ആ​ർ​സി ത​ള്ളി ബി​ഹാ​ർ; പ്ര​മേ​യം പാ​സാ​ക്കു​ന്ന ആ​ദ്യ എ​ൻ​ഡി​എ സം​സ്ഥാ​നം
Wednesday, February 26, 2020 4:33 AM IST
പാ​റ്റ്ന: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ (എ​ൻ​ആ​ർ​സി) തി​രേ പ്ര​മേ​യം പാ​സാ​ക്കി എ​ൻ​ഡി​എ സ​ഖ്യം ഭ​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ. എ​ൻ​ആ​ർ​സി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പ്ര​മേ​യം ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ബി​ഹാ​ർ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​തെ​ന്ന് സ്പീ​ക്ക​ർ വി​ജ​യ് കു​മാ​ർ ചൗ​ധ​രി അ​റി​യി​ച്ചു.

2010-ലെ ​രീ​തി​യി​ൽ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ) ന​ട​പ്പി​ലാ​ക്കു​മെ​ന്ന പ്ര​മേ​യ​വും സ​ഭ പാ​സാ​ക്കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​യ​ല​ത്തി​ന്‍റെ പു​തി​യ എ​ൻ​പി​ആ​ർ ഫോ​മി​ൽ​നി​ന്ന് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ സം​ബ​ന്ധി​ച്ച ചോ​ദ്യം മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തും.

എ​ൻ​പി​ആ​ർ ഫോ​മു​ക​ളി​ൽ​നി​ന്ന് വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​നു​മ​തി തേ​ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്തെ​ഴു​തി​യെ​ന്നും ബി​ഹാ​റി​ന് എ​ൻ​ആ​ർ​സി (ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ) ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പ്ര​മേ​യം പാ​സാ​ക്കു​ന്പോ​ൾ ഭ​ര​ണ​ക​ക്ഷി കൂ​ടി​യാ​യ ബി​ജെ​പി​ലെ അം​ഗ​ങ്ങ​ളൊ​ന്നും സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ബി​ജെ​പി​ക്ക് 54 അം​ഗ​ങ്ങ​ളാ​ണ് ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.