ഇ​ന്ത്യാ വി​ഭ​ജ​നം സ​വ​ർ​ക്ക​റു​ടെ ആ​ശ​യ​മെ​ന്നു കോ​ണ്‍​ഗ്ര​സ്; അ​മി​ത് ഷാ​യ്ക്കു മ​റു​പ​ടി
Monday, December 9, 2019 10:35 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ​രൗ​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ ക​ട​ന്നാ​ക്ര​മി​ച്ചു കോ​ണ്‍​ഗ്ര​സ്. മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്നു, മു​സ്ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം​വ​യ്ക്കു​ന്നു തു​ട​ങ്ങി​യ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണു കോ​ണ്‍​ഗ്ര​സ് ഉ​യ​ർ​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ ത​ന്നെ ലം​ഘി​ക്കു​ന്ന​താ​ണു ബി​ൽ എ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

സ്വാ​ത​ന്ത്ര്യ ല​ബ്ദി​ക്കു ശേ​ഷം മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ച​ത് കോ​ണ്‍​ഗ്ര​സ് ആ​ണെ​ന്ന മ​റു​പ​ടി​യോ​ടെ​യാ​ണ് അ​മി​ത് ഷാ ​പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി ന​ൽ​കി​യ​ത്. കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തെ മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​ഭ​ജി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ബി​ല്ല് ത​ന്നെ വേ​ണ്ടി വ​രി​ക​യി​ല്ലാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ ത​ന്നെ അ​വ​രു​ടെ രാ​ജ്യ​ത്തി​ന്‍റെ മ​തം ഇ​സ്ലാം എ​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഇ​തേി​നോ​ടു പ്ര​തി​ക​രി​ച്ച കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രി, ര​ണ്ടു രാ​ജ്യ​ങ്ങ​ൾ എ​ന്ന ആ​ശ​യ​ത്തി​നു തു​ട​ക്ക​മി​ട്ട​തു വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​ർ ആ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. 1935-ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ഹി​ന്ദു മ​ഹാ​സ​ഭ സ​മ്മേ​ള​ന​ത്തി​ലാ​ണു ദ്വി​രാ​ജ്യ ആ​ശ​യം സ​വ​ർ​ക്ക​ർ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും തി​വാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വ​ച്ചു കൊ​ണ്ടു​ള്ള​താ​ണു ബി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. ഇ​തു ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ന് എ​തി​രു​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. മു​സ്ലിം സ​മു​ദാ​യ​ത്തെ ബി​ല്ലി​ൽ പേ​രെ​ടു​ത്തു വി​മ​ർ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ലും ബി​ല്ലി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് അ​വ​രെ​യാ​ണെ​ന്നു​ള്ള യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​രി​ന് ഒ​ളി​ച്ചോ​ടാ​നാ​കി​ല്ലെ​ന്നും അ​ധീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രാ​ളു​ടെ പൗ​ര​ത്വം തീ​രു​മാ​നി​ക്കു​ന്ന​ത് എ​ന്നു വ​ന്നാ​ൽ അ​തു പാ​ക്കി​സ്ഥാ​ന്‍റെ ആ​ശ​യ​മാ​ണെ​ന്ന് ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ മാ​ത്രം മാ​റ്റി നി​ർ​ത്തി മ​റ്റ് ആ​റു വി​ഭാ​ഗ​ങ്ങ​ൾ​ക്കു പൗ​ര​ത്വം ന​ൽ​കാ​നു​ള്ള വ്യ​വ​സ്ഥ മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ഭി​ന്ന​ത ത​ന്നെ​യാ​ണെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.