"​വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ വ​ക്താ​ക്ക​ൾ ഫാ​ത്തി​മ​യെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല’
Thursday, November 14, 2019 1:37 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്കു ക​ത്തെ​ഴു​തി. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ക​ടു​ത്ത ശി​ക്ഷ കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ചെ​ന്നി​ത്ത​ല​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ത​ന്‍റെ വി​ശ്വാ​സ​വും ജീ​വി​ത പ​ശ്ചാ​ത്ത​ല​വും ഫാ​ത്തി​മ ല​ത്തീ​ഫി​ന് മ​ര​ണ​ത്തി​ലേ​ക്കു​ള്ള പാ​ത തു​റ​ന്നു​കൊ​ടു​ക്കു​ന്പോ​ൾ ത​ക​ർ​ന്നു വീ​ഴു​ന്ന​ത് ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​യാ​ണ്. അ​ല്പ​നി​മി​ഷം മു​ൻ​പാ​ണ് ഞാ​ൻ ഫാ​ത്തി​മ​യു​ടെ പി​താ​വ് ല​ത്തീ​ഫു​മാ​യി സം​സാ​രി​ച്ച​ത്. ആ ​പാ​വം മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യം നു​റു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ബു​ദ്ധി​മ​തി​യാ​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഫാ​ത്തി​മ. അ​തു​കൊ​ണ്ടാ​ണ് ചെ​ന്നൈ ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ​തും അ​വി​ടെ പ്ര​വേ​ശ​നം ല​ഭി​ച്ച​തും.

എ​ന്നാ​ൽ ന​മ്മു​ടെ നാ​ടി​നെ അ​ന്ധ​കാ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ വ​ക്താ​ക്ക​ൾ ആ ​മി​ടു​ക്കി​യെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ക​ടു​ത്ത ശി​ക്ഷ കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യേ തീ​രൂ. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്കു ക​ത്ത് ന​ൽ​കി


കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ഫാ​ത്തി​മ ല​ത്തീ​ഫാ​ണു മ​ദ്രാ​സ് ഐ​ഐ​ടി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ ഒ​ളി​വി​ലാ​ണ്. ഫാ​ത്തി​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​നാ​ണു ത​ൻ​റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വി​ഷ​യ​ത്തി​ന് ഇ​രു​പ​തി​ൽ 13 മാ​ർ​ക്കാ​ണു ഫാ​ത്തി​മ​യ്ക്ക് ല​ഭി​ച്ച​ത്. അ​ഞ്ചു മാ​ർ​ക്കി​നു കൂ​ടി യോ​ഗ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഫാ​ത്തി​മ വ​കു​പ്പ് മേ​ധാ​വി​യെ ക​ണ്ടി​രു​ന്നു. ഈ ​ദി​വ​സം വൈ​കി​ട്ടാ​ണു ഫാ​ത്തി​മ​യെ ഹോ​സ്റ്റ​ൽ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഐ​ഐ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യാ​ണു ഫാ​ത്തി​മ ല​ത്തീ​ഫ് വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.