മു​ഖ്യ​മ​ന്ത്രി​യെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ്; കേ​സ്, കു​രു​ക്ക്
Sunday, August 25, 2019 2:10 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ്. പ​ള്ളു​രു​ത്തി സ്വ​ദേ​ശി നി​ബു രാ​ജാ​ണു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത്.

ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് നി​ബു മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ, അ​രൂ​ർ സ്വ​ദേ​ശി കെ.​ബി. ബി​ബി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട നാ​മ​ജ​പ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രു വീ​ട്ട​മ്മ​യും പി​ണ​റാ​യി വി​ജ​യ​നെ ഇ​തേ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജാ​തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് കേ​സാ​യ​തോ​ടെ മാ​പ്പ് പ​റ​ഞ്ഞു ത​ല​യൂ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.