ഉ​ട​ന​ടി ന​ട​പ​ടി; പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് പ​ക​രം പു​സ്ത​ക​ങ്ങ​ൾ ത​യാ​ർ
Friday, August 16, 2019 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂൾ വിദ്യാർഥികൾ‌ക്ക് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​ക​ങ്ങ​ൾ‌​ക്ക് പ​ക​രം പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ട​ൻ വി​ത​രണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഈ ​മാ​സം 19 മു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ‌​ക്ക് പു​റ​മേ ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ൻ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ട്.

നോ​ട്ട് ബു​ക്ക്, കു​ട, ബാ​ഗ്, പേ​ന, പെ​ൻ​സി​ൽ‌, ചോ​റ്റു​പാ​ത്രം, ഇ​ൻ​സ്ട്ര​മെ​ന്‍റ് ബോ​ക്സ് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.