കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി
Thursday, September 22, 2022 11:14 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ മി​സ്ട്രി​യാ​ണ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ർ 24 മു​ത​ൽ 30 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ന്തി​മ പ​ട്ടി​ക പു​റ​ത്തു​വി​ടും.

ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 19ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.