ആയുഷിന് സ്വർണം
Tuesday, July 1, 2025 2:43 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വേൾഡ് ടൂർ ബാഡ്മിന്റൻ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ആയുഷ് ഷെട്ടി. ഈ സീസണിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടം.
കർണായക സ്വദേശിയായ ആയുഷിന്റെ കന്നിക്കിരീടമാണ്. 2023ൽ ലക്ഷ്യസെൻ കാനഡ ഒപ്പണിൽ വിജയിച്ചതിനുശേഷം പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ആയുഷ്.
ഫൈനലിൽ 34-ാം റാങ്കുകാരനായ ആയുഷ് 21-18, 21-13നു കനേഡിയൻ താരം ബ്രിയാൻ യാങിനെ പരാജയപ്പെടുത്തിയാണ് ട്രോഫി സ്വന്തമാക്കിയത്. മത്സരം 47 മിനിറ്റ് നീണ്ടുനിന്നു. 2023ലെ ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ആയുഷ് സെമിഫൈനലിൽ ലോക ആറാം നന്പർ താരം ചൗടിയെൻ ചെന്നിനെ അട്ടിമറിച്ചാണ് ഫൈനലിൽ കടന്നത്.
തൻവി ശർമ രണ്ടാമത്
വനിത സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ 16കാരി തൻവി ശർമ ഫൈനലിൽ പരാജയപ്പെട്ടു. ടോപ് സീഡും ഹോം ഫേവറിറ്റുമായ ബീവെൻ സാംഗിനോട് മൂന്നു സെറ്റ് നീണ്ട പേരാട്ടത്തിലാണ് തൻവിയുടെ തോൽവി.
സ്കോർ: 21-11, 16-21, 21-10. ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് 66-ാം റാങ്കുകാരിയായ തൻവി.