പ്രോട്ടീസ് കളി
Tuesday, July 1, 2025 2:43 AM IST
ബുലവായോ: സിംബാബ്വെയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്.
537 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലെത്തിയ ആതിഥേയര്‍, മൂന്നാംദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലാണ്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കേ 505 റണ്‍സ്കൂടി സിംബാബ്വെയ്ക്കു വേണം. സ്കോര്‍: ദക്ഷിണാഫ്രിക്ക 418/9 ഡിക്ലയേര്‍ഡ്, 369. സിംബാബ്വെ 251, 32/1.