ആര്‍ച്ചര്‍ ഇല്ലാതെ ഇംഗ്ലണ്ട്
Tuesday, July 1, 2025 2:43 AM IST
ബിര്‍മിംഗ്ഹാം: ഇന്ത്യക്കെതിരേ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടീമില്‍ തിരിച്ചെത്തിയ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചില്ല. ലീഡ്സ് ടെസ്റ്റില്‍ ജയിച്ച ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി.
ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാഴ്സ്, ജോഷ് ടോങ്, ഷൊയ്ബ് ബഷീര്‍.