എ.​​​​വി. സു​​​​നി​​​​ല്‍

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ജ​​​​യ്പു​​​​രി​​​​ലെ സ​​​​വാ​​​​യ് മാ​​​​ന്‍സിം​​​​ഗ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ഉ​​​​യ​​​​ര്‍ന്നു​​​​യ​​​​ര്‍ന്ന കു​​​​ക്കു​​​​ബോ​​​​റ പ​​​​ന്തു​​​​ക​​​​ളോ​​​​രോ​​​​ന്നും പു​​​​തി​​​​യൊ​​​​രു താ​​​​രോ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് 14 വ​​​​ര്‍ഷ​​​​വും 32 ദി​​​​വ​​​​സ​​​​വും​​​​മാ​​​​ത്ര​​​മു​​​ള്ള രാ​​​​ജ​​​​സ്ഥാ​​​​ന്‍ റോ​​​​യ​​​​ല്‍സി​​​ന്‍റെ ഓ​​​​പ്പ​​​​ണിം​​​​ഗ് ബാ​​​​റ്റ​​​​ര്‍ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​ക്കു പ്രാ​​​​യ​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ള​​​​വ്.

മ​​​​റു​​​​വ​​​​ശ​​​​ത്ത് ഇ​​​​ഷാ​​​​ന്ത് ശ​​​​ര്‍മ​​​​യും മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജും പ്ര​​​​സി​​​​ദ്ധ് കൃ​​​​ഷ്ണ​​​​യും വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ സു​​​​ന്ദ​​​​റും റാ​​​​ഷി​​​​ദ് ഖാ​​​​നും ക​​​​രിം ജ​​​​ന്ന​​​​ത്തും അ​​​​ട​​​​ങ്ങു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​നി​​​​ര​​​​യ്ക്കാ​​​​ക​​​​ട്ടെ മൊ​​​​ത്തം 694 രാ​​​​ജ്യാ​​​​ന്ത​​​​ര ട്വ​​ന്‍റി മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ക​​​​ടു​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

കു​​​​ട്ടി​​​​ക്ക​​​​ളി​​​​യാ​​​​ണെ​​​​ന്നു ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ളെ​​​​ല്ലാം തെ​​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു പി​​​ന്നാ​​​ലെ. ക​​​​ളി​​​​യ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മ്പോ​​​​ള്‍ വെ​​​​റും 38 പ​​​​ന്തു​​​​ക​​​​ള്‍ നേ​​​​രി​​​​ട്ട് 11 പ​​​​ടു​​​​കൂ​​​​റ്റ​​​​ന്‍ സി​​​​ക്‌​​​​സ​​​​റു​​​​ക​​​​ളും ഏ​​​​ഴ് ഫോ​​​​റു​​​​ക​​​​ളും അ​​​​ട​​​​ക്കം വൈ​​​​ഭ​​​​വ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത് 101 റ​​​​ണ്‍സ്.

34 പ​​​​ന്തി​​​​ല്‍ 94 റ​​​​ണ്‍സി​​​​ല്‍ നി​​​​ല്‍ക്കു​​​​മ്പോ​​​​ഴാ​​​​ണ് രാ​​​ജ്യാ​​​ന്ത​​​ര ട്വ​​​ന്‍റി 20യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ‘കു​​​ത്തി​​​ത്തി​​​രി​​​പ്പു’കാ​​​ര​​​നാ​​​യ റാ​​​​ഷി​​​​ദ് ഖാ​​​​നെ​​​​തി​​​​രേ സി​​​​ക്‌​​​​സ​​​​റ​​​​ടി​​​​ച്ച് സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ച​​​​ത്. 17 പ​​​​ന്തി​​​​ല്‍ 50 റ​​​​ണ്‍സി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ ഈ ​​​​സീ​​​​സ​​​​ണി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ അ​​​​ര്‍ധ​​​​സെ​​​​ഞ്ചു​​​​റി എ​​​​ന്ന നേ​​​​ട്ട​​​​ത്തി​​​​നൊ​​​​പ്പം ഐ​​​​പി​​​​എ​​​​ല്ലി​​​​ല്‍ അ​​​​ര്‍ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ താ​​​ര​​​വു​​​മാ​​​യി വൈ​​​ഭ​​​വ് മാ​​​റി.

വെ​​​​റും 35 പ​​​​ന്തി​​​​ല്‍ നൂ​​​​റു​​​​ക​​​​ട​​​​ന്ന പ​​​​യ്യ​​​​നു ഐ​​​​പി​​​​എ​​​​ല്ലി​​​​ല്‍ അ​​​​തി​​​​നു​​​​മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​സ​​​​മ്പ​​​​ത്ത് മാ​​​​ത്രം. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ നേ​​​​രി​​​​ട്ട ആ​​​​ദ്യ പ​​​​ന്തു​​​​ത​​​​ന്നെ ഗാ​​​​ല​​​​റി​​​​യി​​​​ലെ​​​​ത്തി​​​​ച്ച രാ​​​​ജ​​​​കീ​​​​യ വ​​​​ര​​​​വി​​​​നോ​​​​ടു നീ​​​​തി പു​​​​ല​​​​ര്‍ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഈ ​​​​പ്ര​​​​തി​​​​ഭ. ഇ​​​​ന്ന് വൈ​​​​ഭ​​​​വി​​​​ന്‍റെ ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നു​​​​മാ​​​​ത്രം പ​​​​റ​​​​ഞ്ഞൊ​​​ഴി​​​യാ​​​ൻ എ​​​​തി​​​​ര്‍ടീം ക്യാ​​​​പ്റ്റ​​​​ന്‍ ശു​​​​ഭ്മാ​​​​ന്‍ ഗി​​​​ല്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും സ​​​​ച്ചി​​​​ന്‍ തെ​​​​ണ്ടു​​​​ല്‍ക്ക​​​​ര്‍ മു​​​​ത​​​​ലു​​​​ള്ള ക്രി​​​​ക്ക​​​​റ്റ് ഇ​​​​തി​​​​ഹാ​​​​സ​​​​ങ്ങ​​​​ളെ​​​​ല്ലാം ഈ ‘കി​​​ഡ് ഓ​​​ഫ് ദ് ​​​മാ​​​ച്ചി’നെ പു​​​ക​​​ഴ്ത്തു​​​ക​​​യാ​​​ണ്.

12 വ​​​​ര്‍ഷ​​​​വും 284 ദി​​​​വ​​​​സ​​​​വും പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ള്‍ ബി​​​​ഹാ​​​​റി​​​​നു​​​​വേ​​​​ണ്ടി ഫ​​​​സ്റ്റ്ക്ലാ​​​​സി​​​​ല്‍ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റ​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് വൈ​​​​ഭ​​​​വ് ക്രി​​​​ക്ക​​​​റ്റ് പ്രേ​​​​മി​​​​ക​​​​ളു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി അ​​​വ​​​ത​​​രി​​​ക്കു​​​ന്ന​​​ത്. 2024 ന​​​​വം​​​​ബ​​​​റി​​​​ല്‍ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ വി​​​​ജ​​​​യ്ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​യി​​​​ല്‍ ക​​​​ളി​​​​ച്ച​​​​തോ​​​​ടെ ലി​​​​സ്റ്റ് എ ​​​​ക്രി​​​​ക്ക​​​​റ്റി​​​​ല്‍ ക​​​​ളി​​​​ക്കു​​​​ന്ന പ്രാ​​​​യം​​​​കു​​​​റ​​​​ഞ്ഞ ഇ​​​​ന്ത്യ​​​​ന്‍ താ​​​​ര​​​​മെ​​​​ന്ന ബ​​​​ഹു​​​​മ​​​​തി വൈ​​​​ഭ​​​​വ് സ്വ​​​​ന്ത​​​​മാ​​​​ക്കി. പി​​​ന്നാ​​​ലെ ഐ​​​പി​​​എ​​​ല്ലി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ റോ​​​യ​​​ൽ​​​സി​​​ൽ നി​​​ന്നു​​​ള്ള അ​​​പ്ര​​​തീ​​​ക്ഷി​​​ത വി​​​ളി.


ബി​​​​ഹാ​​​​റി​​​​ലെ സ​​​​മ​​​​സ്തി​​​​പു​​രി​​​​ലാ​​​​ണ് വൈ​​​​ഭ​​​​വ് ജ​​​​നി​​​​ച്ച​​​​ത്. നാ​​​​ലാം വ​​​​യ​​​​സി​​​​ല്‍ ക​​​​ളി​​​​ തു​​​​ട​​​​ങ്ങി. ക​​​​ടു​​​​ത്ത ക്രി​​​​ക്ക​​​​റ്റ് പ്രേ​​​മി​​​യാ​​​യ പി​​​​താ​​​​വ് ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍. ഒ​​​​മ്പ​​​​താം വ​​​​യ​​​​സി​​​​ല്‍ നാ​​​​ട്ടി​​​​ലെ ക്രി​​​​ക്ക​​​​റ്റ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ല്‍ ചേ​​​​ര്‍ന്നു. പി​​​​ന്നീ​​​​ടു​​​​ള്ള വ​​​​ള​​​​ര്‍ച്ച ക്രി​​​ക്ക​​​റ്റി​​​ന്‍റെ ച​​​രി​​​ത്ര​​​പു​​​സ്ത​​​ക​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.

സെ​​​ഞ്ചു​​​റി നേ​​​ടി സൂ​​​പ്പ​​​ർ​​​താ​​​ര​​​പ​​​ദ​​​വി​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ, 2017ല്‍ ​​​​ത​​​ന്‍റെ ആ​​​​റാം വ​​​​യ​​​​സി​​​​ല്‍ അ​​​​ച്ഛ​​​​ന്‍റെ ഒ​​​​ക്ക​​​​ത്തി​​​​രു​​​ന്നു പൂ​​​​ന സൂ​​​​പ്പ​​​​ര്‍ ജ​​​​യ​​​​ന്‍റ്സി​​​ന്‍റെ മ​​​​ത്സ​​​​രം കാ​​​​ണു​​​​ന്ന വൈ​​​ഭ​​​വി​​​ന്‍റെ ചി​​​​ത്രം ടീം ​​​​ഉ​​​​ട​​​​മ സ​​​​ഞ്ജീ​​​​വ് ഗോ​​​​യ​​​​ങ്ക സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ക്രി​​​​ക്ക​​​​റ്റ് ക​​​​ളി കാ​​​​ണാ​​​​ന്‍ അ​​​​ച്ഛ​​​​നൊ​​​​പ്പം എ​​​​ത്തി​​​​യ കു​​​രു​​​ന്ന് വൈ​​​ഭ​​​വ് ഇ​​​​ന്ന് ആ​​​​യി​​​​ര​​​​ങ്ങ​​​ൾ​​​ക്ക് ആ​​​​വേ​​​​ശം പ​​​​ക​​​​രു​​​​ന്ന താ​​​​ര​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.



വഴിമാറിയ റിക്കാർഡുകൾ ട്വ​​ന്‍റി20യി​​​​ല്‍ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ഏ​​​​റ്റ​​​​വും പ്രാ​​​​യം​​​​കു​​​​റ​​​​ഞ്ഞ താ​​​​രം

തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശിക്ക് 14 വ​​​​ര്‍ഷ​​​​വും 32 ദി​​​​വ​​​​സ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു പ്രാ​​​​യം. 18 വ​​​​ര്‍ഷ​​​​വും 118 ദി​​​​വ​​​​സ​​​​വും പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ള്‍, 2013 ല്‍ ​​​​മും​​​​ബൈ​​​​യ്‌​​​​ക്കെ​​​​തി​​​​രേ 109 റ​​​​ണ്‍സ് നേ​​​​ടി​​​​യ വി​​​​ജ​​​​യ് സോ​​​​ള്‍ ആ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ ഈ ​​​​റി​​​​ക്കാ​​​​ര്‍ഡി​​​​ന് ഉ​​​​ട​​​​മ.

35 പ​​​​ന്തി​​​​ല്‍ നൂ​​​​റും ക​​​​ട​​​​ന്ന്

ഐ​​​​പി​​​​എ​​​​ല്ലി​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി. പൂ​​​​ന വാ​​​​രി​​​​യേ​​​​ഴ്‌​​​​സി​​​​നെ​​​​തി​​​​രേ 2013ല്‍ 30 ​​​​പ​​​​ന്തി​​​​ല്‍ നൂ​​​​റു തി​​​​ക​​​​ച്ച സാ​​​​ക്ഷാ​​​​ല്‍ ക്രി​​​​സ് ഗെ​​​​യി​​​​ലി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ഴും അ​​​​തി​​​​വേ​​​​ഗ സെ​​​​ഞ്ചു​​​​റി.

ഇ​​​​ന്ത്യ​​​​ന്‍ താ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​തി​​​​വേ​​​​ഗ സെ​​​​ഞ്ചു​​​​റി

2010ല്‍ ​​​​മും​​​​ബൈ ഇ​​​​ന്ത്യ​​​​ന്‍സി​​​​നെ​​​​തി​​​​രേ 37 പ​​​​ന്തി​​​​ല്‍ നി​​​​ന്ന് നൂ​​​​റു തി​​​​ക​​​​ച്ച യൂ​​​​സ​​​​ഫ് പ​​​​ത്താ​​ന്‍റെ നേ​​​​ട്ടം മ​​​​റി​​​​ക​​​​ട​​​​ന്ന പ്ര​​​​ക​​​​ട​​​​നം. രാ​​​​ജ​​​​സ്ഥാ​​​​ന്‍ റോ​​​​യ​​​​ല്‍സി​​​​നു​​​​വേ​​​​ണ്ടി ഒ​​​​രു ക​​​​ളി​​​​ക്കാ​​​​ര​​​​ന്‍ നേ​​​​ടി​​​​യ അ​​​​തി​​​​വേ​​​​ഗ സെ​​​​ഞ്ചു​​​​റി എ​​​​ന്ന റി​​​​ക്കാ​​​​ര്‍ഡും പ​​​​ത്താ​​​​നി​​​​ല്‍നി​​​​ന്ന് സൂ​​​​ര്യ​​​​വം​​​​ശി സ്വ​​​​ന്ത​​​​മാ​​​​ക്കി.

15.5 ഓ​​​​വ​​​​റി​​​​ല്‍ 200 ക​​​​ട​​​​ന്ന്

210 റ​​​​ണ്‍സ് വെ​​​​റും 15.5 ഓ​​​​വ​​​​റി​​​​ല്‍. ഇ​​​​തോ​​​​ടെ 200 ലേ​​​​റെ റ​​​​ണ്‍സ് ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​ത്തി​​​​ല്‍ പി​​​​ന്തു​​​​ട​​​​ര്‍ന്ന ട്വ​​​ന്‍റി 20 ടീ​​​​മാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​ന്‍ റോ​​​​യ​​​​ല്‍സ് മാ​​​​റി. ഇം​​​​ഗ്ലീ​​​​ഷ് ക്ല​​​​ബാ​​​​യ സ​​​​റേ, റോ​​​​യ​​​​ല്‍ ച​​​​ല​​​​ഞ്ചേ​​​​ഴ്‌​​​​സ് ബം​​​​ഗ​​​​ളൂരു, പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ ടീ​​​​മു​​​​ക​​​​ള്‍ 16 ഓ​​​​വ​​​​റി​​​​ല്‍ 200 മ​​​​റി​​​​ക​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്.