കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വ​​​​നി​​​​ത ത്രി​​​​രാ​​​​ഷ്‌​​ട്ര ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ടെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ജ​​​​യം. ഇ​​​​ന്ത്യ 15 റ​​​​ണ്‍​സി​​ന് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

ഓ​​​​പ്പ​​​​ണ​​​​ർ താ​​​​സ്മി​​​​ൻ ബ്രി​​​​ട്ട്സി​​​​ന്‍റെ (109) സെ​​​​ഞ്ചു​​​​റി ക​​​​രു​​​​ത്തി​​​​ൽ ജ​​​​യ​​​​പ്ര​​​​തീ​​​​ക്ഷ​​​​യു​​​​മാ​​​​യി മു​​​​ന്നേ​​​​റി​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യ സ്നേ​​​​ഹ റാ​​​​ണ​​​​യാ​​​​ണു ത​​​​ക​​​​ർ​​​​ത്ത​​​​ത്. സ്നേ​​​​ഹ​​​​യാ​​​​ണ് (10-0-43-5) പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച്. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് നേ​​​​ടു​​​​ന്ന ആ​​​​ദ്യ വ​​​​നി​​​​ത​​​​യാ​​ണു സ്നേ​​​​ഹ. താ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് നേ​​​​ട്ട​​​​മാ​​​​ണി​​ത്.

ടോ​​​​സ് നേ​​​​ടി ബാ​​​​റ്റ് ചെ​​​​യ്ത ഇ​​​​ന്ത്യ 50 ഓ​​​​വ​​​​റി​​​​ൽ ആ​​​​റു വി​​​​ക്ക​​​​റ്റി​​​​ന് 276 റ​​​​ണ്‍​സ് നേ​​​​ടി. ഓ​​​​പ്പ​​​​ണ​​​​ർ പ്ര​​​​തീ​​​​ക റാ​​​​വ​​​​ൽ (91 പ​​​​ന്തി​​​​ൽ 78), ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സ് (32 പ​​​​ന്തി​​​​ൽ 41), ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​ർ (48 പ​​​​ന്തി​​​​ൽ 41*), സ്മൃ​​​​തി മ​​​​ന്ദാ​​​​ന (54 പ​​​​ന്തി​​​​ൽ 36), ഹ​​​​ർ​​​​ലി​​​​ൻ ഡി​​​​യോ​​​​ൾ (47 പ​​​​ന്തി​​​​ൽ 29), റി​​​​ച്ച ഘോ​​​​ഷ് (14 പ​​​​ന്തി​​​​ൽ 24) എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു മി​​​​ക​​​​ച്ച സ്കോ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​ത്.


മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ ലോ​​​​റ വോ​​​​ൾ​​​​വാ​​​​ർ​​​​ഡ്-​​​​താ​​​​സ്മി​​​​ൻ ബ്രി​​​​ട്ട്സ് സ​​​​ഖ്യം ഗം​​​​ഭീ​​​​ര തു​​​​ട​​​​ക്ക​​​​മാ​​​​ണു ന​​​​ൽ​​​​കി​​​​യ​​​​ത്. 140 റ​​​​ണ്‍​സി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ വോ​​​​ൾ​​​​വാ​​​​ർ​​​​ഡി​​​​നെ (43) പു​​​​റ​​​​ത്താ​​​​ക്കി ദീ​​​​പ്തി ശ​​​​ർ​​​​മ ഈ ​​​​സ​​​​ഖ്യം പൊ​​​​ളി​​​​ച്ചു.

ഒ​​​​രു​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കു ജ​​​​യി​​​​ക്കാ​​​​ൻ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് കൈ​​യി​​​​ലി​​​​രി​​​​ക്കേ 18 പ​​​​ന്തി​​​​ൽ 25 റ​​​​ണ്‍​സ് മ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ 48-ാം ഓ​​​​വ​​​​റി​​​​ൽ ന​​​​ദീ​​​​ൻ ഡി ​​​​ക്ലെ​​​​ർ​​​​ക്ക് (0), ആ​​​​നെ​​​​റി ഡെ​​​​ർ​​​​ക്സെ​​​​ൻ (20 പ​​​​ന്തി​​​​ൽ 30) എ​​​​ന്നി​​​​വ​​​​രെ​​​​യും പുറത്താക്കിയ സ്നേഹ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ 107 പ​​​​ന്തി​​​​ൽ 13 ഫോ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും മൂ​​​​ന്നു സി​​​​ക്സു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ 109 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ബ്രി​​​​ട്ട്സി​​​​നെ സ്വ​​​​ന്തം പ​​​​ന്തി​​​​ൽ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക എ​​​​ട്ടു വി​​​​ക്ക​​​​റ്റി​​​​ന് 253 എ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ച്ചു. പി​​​​ന്നീ​​​​ടെ​​​​ത്തി​​​​യ​​​​വ​​​​ർ പെ​​​​ട്ടെ​​​​ന്നു റ​​​​ണ്ണൗ​​​​ട്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.