ഇ​​​ന്ത്യ- പാ​​​ക് പ​​​ര​​​ന്പ​​​ര ന​​ട​​ത്താ​​ൻ ഓ​​​സ്ട്രേ​​​ലി​​​യ
ഇ​​​ന്ത്യ- പാ​​​ക് പ​​​ര​​​ന്പ​​​ര  ന​​ട​​ത്താ​​ൻ ഓ​​​സ്ട്രേ​​​ലി​​​യ
Thursday, March 28, 2024 1:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​പാ​​​ക്കി​​​സ്ഥാ​​​ൻ ക്രി​​​ക്ക​​​റ്റ് പ​​​ര​​​ന്പ​​​ര ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ക്രി​​​ക്ക​​​റ്റ് ഓ​​​സ്ട്രേ​​​ലി​​​യ. ബോ​​​ർ​​​ഡ് ഓ​​​ഫ് ക​​​ണ്‍ട്രോ​​​ൾ ഫോ​​​ർ ക്രി​​​ക്ക​​​റ്റ് ഇ​​​ന്ത്യ​​യും (ബി​​​സി​​​സി​​​ഐ) പാ​​​ക്കി​​​സ്ഥാ​​​ൻ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡും (പി​​​സി​​​ബി) സ​​​മ്മ​​​ത​​​മ​​​റി​​​യി​​​ച്ചാ​​​ൽ പ​​ര​​ന്പ​​ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ക്രി​​​ക്ക​​​റ്റ് ഓ​​​സ്ട്രേ​​​ലി​​​യ വ്യ​​​ക്ത​​​മാ​​​ക്കി.

2012-13നു​​​ശേ​​​ഷം ഇ​​​ന്ത്യ-പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​ര​​​ന്പ​​​ര ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ഐ​​​സി​​​സി ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളാ​​​യ ലോ​​​ക​​​ക​​​പ്പ്, ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​രു​​​ടീ​​​മും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ന​​​വം​​​ബ​​​റി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.


ന​വം​ബ​ർ 22ന് ​ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള അ​​​ഞ്ച് ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​മ​​ട​​ങ്ങു​​​ന്ന പ​​​ര​​​ന്പ​​​ര​​​യ്ക്ക് തു​​​ട​​​ക്ക​​​മാ​​​കും. ഇ​​​തി​​​നു മു​​​ൻ​​​പാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ മൂ​​​ന്ന് ഏ​​​ക​​​ദി​​​ന​​​വും മൂ​​​ന്ന് ട്വ​​​ന്‍റി-20​​​യും അ​​​ട​​​ങ്ങു​​​ന്ന പ​​​ര​​​ന്പ​​​ര​​​യ്ക്ക് പാ​​​ക്കി​​​സ്ഥാ​​​നും എ​​​ത്തും. ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ-​​പാ​​ക് പ​​ര​​ന്പ​​ര ന​​ട​​ത്താ​​നാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ നീ​​ക്കം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.