പാ​​ല​​ക്കാ​​ട്: എ​​ട​​ക്കാ​​ട് യു​​വ​​ക്ഷേ​​ത്ര ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ക്കു​​ന്ന 48-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​ർ, കോ​​ഴി​​ക്കോ​​ട്, എ​​റ​​ണാ​​കു​​ളം, കൊ​​ല്ലം ടീ​​മു​​ക​​ൾ സെ​​മി​​യി​​ൽ.


നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ എ​​റ​​ണാ​​കു​​ളം ക്വാ​​ർ​​ട്ട​​റി​​ൽ 76-64ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ കീ​​ഴ​​ട​​ക്കി. മ​​റ്റ് ക്വാ​​ർ​​ട്ട​​റു​​ക​​ളി​​ൽ തൃ​​ശൂ​​ർ 69-24ന് ​​കോ​​ട്ട​​യ​​ത്തെ​​യും കോ​​ഴി​​ക്കോ​​ട് 54-45ന് ​​ആ​​ല​​പ്പു​​ഴ​​യെ​​യും കൊ​​ല്ലം 41-23ന് ​​വ​​യ​​നാ​​ടി​​നെ​​യും തോ​​ൽ​​പ്പി​​ച്ചു.