വിവാ ആഴ്സണൽ
Monday, April 22, 2024 12:35 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയത്തോടെ ആഴ്സണൽ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തി. എവേ പോരാട്ടത്തിൽ ആഴ്സണൽ 2-0ന് വൂൾവ്സിനെ തോൽപ്പിച്ചു. ലിയാൻഡ്രൊ ട്രോസാർഡ് (45’), മാർട്ടിൻ ഒഡെഗാർഡ് (90+5’) എന്നിവരായിരുന്നു ആഴ്സണലിനായി ഗോൾ നേടിയത്.