കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ആ​​വേ​​ശ​​വും നി​​റ​​ഞ്ഞ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ കീ​​ഴ​​ട​​ക്കി കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്. ഒ​​രു റ​​ണ്ണി​​നാ​​യി​​രു​​ന്നു കെ​​കെ​​ആ​​റി​​ന്‍റെ ജ​​യം. ഹോം​​ഗ്രൗ​​ണ്ടാ​​യ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​ൻ​​സി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ 50-ാം ജ​​യ​​മാ​​ണ്. സ്കോ​​ർ: കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 222/6 (20). റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു 221 (20).

223 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ആ​​ർ​​സി​​ബി​​ക്ക് അ​​വ​​സാ​​ന ഓ​​വ​​റി​​ൽ 21 റ​​ണ്‍​സാ​​യി​​രു​​ന്നു ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. മി​​ച്ച​​ർ സ്റ്റാ​​ർ​​ക്ക് എ​​റി​​ഞ്ഞ ആ ​​ഓ​​വ​​റി​​ൽ മൂ​​ന്ന് സി​​ക്സ് അ​​ടി​​ച്ച് ക​​ര​​ണ്‍ ശ​​ർ​​മ ആ​​ർ​​സി​​ബി​​ക്ക് വി​​ജ​​യ​​പ്ര​​തീ​​ക്ഷ ന​​ൽ​​കി. എ​​ന്നാ​​ൽ, അ​​ഞ്ചാം പ​​ന്തി​​ൽ ക​​ര​​ണ്‍ ശ​​ർ​​മ​​യും (ഏ​​ഴ് പ​​ന്തി​​ൽ 20) അ​​വ​​സാ​​ന പ​​ന്തി​​ൽ ര​​ണ്ടാം റ​​ണ്ണി​​നാ​​യി ശ്ര​​മി​​ച്ച ലോ​​ക്കി ഫെ​​ർ​​ഗൂ​​സ​​ണും (1) പു​​റ​​ത്താ​​യ​​തോ​​ടെ കെ​​കെ​​ആ​​ർ ഒ​​രു റ​​ണ്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ കോ​​ൽ​​ക്ക​​ത്ത​​യ്ക്കു​​വേ​​ണ്ടി ഫി​​ൽ സാ​​ൾ​​ട്ട് വെ​​ടി​​ക്കെ​​ട്ട് തു​​ട​​ക്കം കു​​റി​​ച്ചു. 14 പ​​ന്തി​​ൽ 48 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​ശേ​​ഷ​​മാ​​ണ് സാ​​ൾ​​ട്ട് മ​​ട​​ങ്ങി​​യ​​ത്. അ​​ഞ്ചാം ന​​ന്പ​​റാ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​ർ (36 പ​​ന്തി​​ൽ 50) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. റി​​ങ്കു സിം​​ഗ് (16 പ​​ന്തി​​ൽ 24), ആ​​ന്ദ്രേ റ​​സ​​ൽ (20 പ​​ന്തി​​ൽ 27 നോ​​ട്ടൗ​​ട്ട്), ര​​മ​​ൻ​​ദീ​​പ് സിം​​ഗ് (ഒ​​ന്പ​​ത് പ​​ന്തി​​ൽ 24 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രു​​ം തിളങ്ങി.


മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ വി​​രാ​​ട് കോ​​ഹ്‌ലി (18), ​​ഫാ​​ഫ് ഡു​​പ്ലെ​​സി (7) എ​​ന്നി​​വ​​ർ തു​​ട​​ക്ക​​ത്തി​​ലേ പു​​റ​​ത്താ​​യി. വി​​ൽ ജാ​​ക്സ് (32 പ​​ന്തി​​ൽ 55), ര​​ജ​​ത് പാ​​ട്ടി​​ദാ​​ർ (23 പ​​ന്തി​​ൽ 52) എ​​ന്നി​​വ​​ർ മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 102 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി പ്ര​​തീ​​ക്ഷ ന​​ൽ​​കി. എ​​ന്നാ​​ൽ, പി​​ന്നാ​​ലെ​​യെ​​ത്തി​​യ കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ (6), ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (18 പ​​ന്തി​​ൽ 25) എ​​ന്നി​​വ​​ർ​​ക്ക് ടീ​​മി​​നെ ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.