കിം​ഗ് ഈസ് ​ബാ​ക്ക്
കിം​ഗ് ഈസ് ​ബാ​ക്ക്
Tuesday, March 26, 2024 3:09 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് 17-ാം സീ​സ​ണി​ൽ ആ​ദ്യ ജ​യം നേ​ടി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യെ​ന്നു ക​രു​തി​യി​രി​ക്കേ 10 പ​ന്തി​ൽ മൂ​ന്നു ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 28 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന്‍റെ​യും എ​ട്ടു പ​ന്തി​ൽ 17 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഇം​പാ​ക്ട് പ്ലെ​യ​ർ മ​ഹി​പാ​ൽ ലോ​മ​റോ​റി​ന്‍റെ​യും പ്ര​ക​ട​ന​ങ്ങ​ളാ​ണ് നാ​ലു​പ​ന്തു​ക​ൾ ബാ​ക്കി​യി​യി​രി​ക്കേ ബം​ഗ​ളൂ​രു​വി​ന് നാ​ലു വി​ക്ക​റ്റ് ജ​യം സ​മ്മാ​നി​ച്ച​ത്.

49 പ​ന്തി​ൽ 11 ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 77 റ​ണ്‍​സ് നേ​ടി​യ വി​രാ​ട് കോ​ഹ്‌ലി​യു​ടെ ഇ​ന്നിം​ഗ്സാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ മ​റു​പ​ടി​ക്ക് അ​ടി​ത്ത​റ​പാ​കി​യ​ത്. കോഹ്‌ലിയാണ് കളിയിലെ താരവും.

സ്കോ​ർ: പ​ഞ്ചാ​ബ് കിം​ഗ്സ് -20 ഓ​വ​റി​ൽ 176/6. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു -19.2 ഓ​വ​റി​ൽ 178/6.


ഫാ​ഫ് ഡു ​പ്ല​സി (മൂ​ന്ന്), കാ​മ​റൂ​ണ്‍ ഗ്രീ​ൻ (മൂ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ കാ​ഗി​സോ റ​ബാ​ദ​യും ര​ജ​ത് പാ​ട്ടി​ദാ​ർ (18), ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ (മൂ​ന്ന്) എ​ന്നി​വ​രെ ക്ലീ​ൻ​ബൗ​ളി​ലൂ​ടെ പു​റ​ത്താ​ക്കി​യ ഹ​ർ​പ്രീ​ത് ബ്രാ​റും പ​ഞ്ചാ​ബ് കിം​ഗ്സി​നു പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി.

16-ാം ഓ​വ​റി​ൽ കോ​ഹ്‌ലി​യെ വി​ക്ക​റ്റ്കീ​പ്പ​റു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച ഹ​ർ​ഷ​ൽ പ​ട്ടേ​ൽ പ​ഞ്ചാ​ബി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ കാ​ർ​ത്തി​ക്കി​ന്‍റെ​യും ലോ​മ​റോ​റി​ന്‍റെ​യും ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് പ​ഞ്ചാ​ബി​ന്‍റെ മോ​ഹ​ങ്ങ​ളെ​ല്ലാം ത​ക​ർ​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കിം​ഗ്സി​ന് 37 പ​ന്തി​ൽ 45 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശി​ഖ​ർ ധ​വാ​ൻ ടോ​പ് സ്കോ​റ​റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.