ടീം ഇന്ത്യക്ക് പുതിയ ജഴ്സി
Thursday, June 8, 2023 2:42 AM IST
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസറായ അഡിഡാസ്, പുതിയ ദേശീയ ടീമിന്റെ ജഴ്സി പുറത്തിറക്കി. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഈ പുതിയ കിറ്റ് അവതരിപ്പിക്കും. ഏകദിന, ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ, വനിത, യൂത്ത് ടീമുകൾ പുതിയ ജഴ്സിയിലാകും കളത്തിലിറങ്ങുക.