പ​​ന്തു ചു​​ര​​ണ്ട​​ൽ ബൗ​​ള​​ർ​​മാ​​ർ​​ക്കും അ​​റി​​യാ​​മാ​​യി​​രു​​ന്നു: ബാ​​ൻ​​ക്രോ​​ഫ്റ്റ്
പ​​ന്തു ചു​​ര​​ണ്ട​​ൽ  ബൗ​​ള​​ർ​​മാ​​ർ​​ക്കും  അ​​റി​​യാ​​മാ​​യി​​രു​​ന്നു: ബാ​​ൻ​​ക്രോ​​ഫ്റ്റ്
Saturday, May 15, 2021 11:15 PM IST
സി​​ഡ്നി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​ലാ​​യി ശി​​ക്ഷാ ന​​ട​​പ​​ടി​​ക്കു വി​​ധേ​​യ​​നാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം കാ​​മ​​റോ​​ണ്‍ ബാ​​ൻ​​ക്രോ​​ഫ്റ്റ് പു​​തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി രം​​ഗ​​ത്ത്. സാ​​ൻ​​ഡ് പേ​​പ്പ​​ർ ഉ​​പ​​യോ​​ഗി​​ച്ച് പ​​ന്ത് ചു​​ര​​ണ്ടു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ചി​​ല ബൗ​​ള​​ർ​​മാ​​ർ​​ക്കും അ​​റി​​വു​​ണ്ടാ​​യി​​രു​​ന്നു എ​​ന്നാ​​ണ് ബാ​​ൻ​​ക്രോ​​ഫ്റ്റി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. ബാ​​ൻ​​ക്രോ​​ഫ്റ്റി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യും പു​​തി​​യ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന​​ത് ഗു​​ണ​​ക​​ര​​മാ​​ണെ​​ന്നും ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ പ്ര​​തി​​ക​​രി​​ച്ചു.


2018ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ ന​​ട​​ന്ന പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​ൽ ബാ​​ൻ​​ക്രോ​​ഫ്റ്റ്, അ​​ന്ന് ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന സ്റ്റീ​​വ് സ്മി​​ത്ത്, ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ എ​​ന്നി​​വ​​രെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ വി​​ല​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.