പ്ലെ​യ​ര്‍ ഓ​ഫ് ദ ​മ​ന്ത്: അ​ശ്വി​നും പ​ന്തും പ​ട്ടി​ക​യി​ല്‍
പ്ലെ​യ​ര്‍ ഓ​ഫ് ദ ​മ​ന്ത്: അ​ശ്വി​നും പ​ന്തും  പ​ട്ടി​ക​യി​ല്‍
Thursday, January 28, 2021 12:22 AM IST
ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം എ​ല്ലാ മാ​സ​വും ന​ല്‍കാ​നൊ​രു​ങ്ങി അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (ഐ​സി​സി). ജ​നു​വ​രി​യി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യു​ടെ ര​വ​ച​ന്ദ്ര​ന്‍ അ​ശ്വി​നും ഋ​ഷ​ഭ് പ​ന്തും. ഒ​രു മാ​സ​ത്തെ ക​ളി​ക്കാ​രു​ടെ മി​ക​ച്ച പ്ര​ക​ട​നം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മി​ക​ച്ച പു​രു​ഷ, വ​നി​താ ക​ളി​ക്കാ​രെ തെ​ര​ഞ്ഞു​ടു​ക്കു​ന്ന​ത്.

അ​ശ്വി​നും പ​ന്തി​നും പു​റ​മെ മു​ഹ​മ്മ​ദ് സി​റാ​ജ്, ടി. ​ന​ട​രാ​ജ​ന്‍ എ​ന്നി​വ​രു​മുണ്ട്.
ജ​നു​വ​രി​യി​ലെ മി​ക​ച്ച ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ന്‍ ജോ ​റൂ​ട്ട്, ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്റ്റീ​വ​ന്‍ സ്മി​ത്ത്, അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ റ​ഹ്മാ​നു​ള്ള ഗു​ര്‍ബാ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മാ​രി​സെ​ന്‍ കാ​പ്, നാ​ദി​ന്‍ ഡി ​ക്ല​ര്‍ക്, പാ​ക്കി​സ്ഥാ​ന്‍റെ നി​ദ ദ​ര്‍ എ​ന്നി​വ​രു​ണ്ട്. മി​ക​ച്ച പു​രു​ഷ, വ​നി​താ ക​ളി​ക്കാ​ര്‍ക്കാ​യി ആ​രാ​ധ​ക​ര്‍ക്ക് ഓ​ണ്‍ ലൈ​ന്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​വ​മു​ണ്ട്.


മു​ന്‍ ക​ളി​ക്കാ​ര്‍, പ്ര​ക്ഷേ​പ​ക​ര്‍, ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു സ്വ​ത​ന്ത്ര ഐ​സി​സി വോ​ട്ടിം​ഗ് അ​ക്കാ​ദ​മി ആ​രാ​ധ​ക​രു​മാ​യി ചേ​ര്‍ന്ന് മി​ക​ച്ച ക​ളി​ക്കാ​ര്‍ക്കാ​യി വോ​ട്ട്‌​ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.