കോ​​​​​ഹ്‌​​​​ലി​​​​​ക്ക് റി​​​​​ക്കാ​​​​​ർ​​​​​ഡ്, വേ​​​​​ഗ​​​​​ത്തി​​​​​ൽ 22,000 റൺസ് ക്ലബ്ബിൽ
കോ​​​​​ഹ്‌​​​​ലി​​​​​ക്ക് റി​​​​​ക്കാ​​​​​ർ​​​​​ഡ്, വേ​​​​​ഗ​​​​​ത്തി​​​​​ൽ 22,000 റൺസ് ക്ലബ്ബിൽ
Monday, November 30, 2020 12:16 AM IST
സി​​​​​ഡ്നി: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രെ ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ച​​​​​രി​​​​​ത്ര​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ൽ. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 87 പ​​​​​ന്തി​​​​​ൽ 89 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ കോ​​ഹ്‌​​ലി, അ​​​​​ന്താ​​​​​രാ​​​​​ഷ്‌‌ട്ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 22,000 റ​​​​​ണ്‍​സ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​തി​​​​​ഹാ​​​​​സ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ പേ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​ണു കോ​​​​​ഹ്‌​​​​ലി തി​​​​​രു​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​പ​​​​​ത്തി​​​​​ര​​​​​ണ്ടാ​​​​​യി​​​​​രം ക്ല​​​​​ബ്ബി​​​​​ലെ​​​​​ത്തു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​വും ലോ​​​​​ക​​ത്തെ എ​​​​​ട്ടാ​​​​​മ​​​​​നു​​​​​മാ​​​​​ണ് കോ​​​​​ഹ്‌​​​​ലി.

418 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് കോ​​​​​ഹ്‌​​​​ലി 22,000 ക്ല​​​​​ബ്ബി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 11,977ഉം ​​​​​ടെ​​​​​സ്റ്റി​​​​​ൽ 7240ഉം ​​​​​ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ 2794ഉം ​​​​​റ​​​​​ണ്‍​സ് ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ന്‍റെ സ​​​​​ന്പാ​​​​​ദ്യം (ആ​​​​​കെ 22011 റ​​​​​ണ്‍​സ്). 462 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ച്ചി​​​​​ൻ 22,000 ക്ല​​​​​ബ്ബി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡാ​​​​​ണ് ഈ ​​​​​ക്ല​​​​​ബ്ബി​​​​​ലെ മ​​​​​റ്റൊ​​​​​രു ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ. രാ​​​​​ജ്യാ​​​​​ന്ത​​​​​ര റ​​​​​ണ്‍​വേ​​​​​ട്ട​​​​​യി​​​​​ൽ 664 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 34,357 റ​​​​​ണ്‍​സു​​​​​മാ​​​​​യി സ​​​​​ച്ചി​​​​​നാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്. കു​​​​​മാ​​​​​ർ സം​​​​​ഗ​​​​​ക്കാ​​​​​ര (666 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 28,016 റ​​​​​ണ്‍​സ്), റി​​​​​ക്കി പോ​​​​​ണ്ടിം​​​​​ഗ് (668 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 27,483 റ​​​​​ണ്‍​സ്) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ് (605 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 24,208 റ​​​​​ണ്‍​സ്) ആ​​​​​റാ​​​​​മ​​​​​തും കോ​​​​​ഹ്‌​​​​ലി എ​​​​​ട്ടാ​​​​​മ​​​​​തു​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.