ഗോ​വ​യ്ക്കു മിന്നും ജ​യം
Thursday, November 7, 2019 11:58 PM IST
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ഫ്സി ഗോ​​വ​​യ്ക്ക് മി​​ന്നും ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ മും​​ബൈ സി​​റ്റി​​യെ ര​​ണ്ടി​​നെ​​തി​​രേ നാ​​ല് ഗോ​​ളി​​നാ​​ണ് ഗോ​​വ കീ​​ഴ​​ട​​ക്കി​​യ​​ത്. ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നും ഗോ​​വ​​യ്ക്കാ​​യി.

27-ാം മി​​നി​​റ്റി​​ൽ ലെ​​ന്നി റോ​​ഡ്രി​​ഗ​​സി​​ലൂ​​ടെ ഗോ​​വ മു​​ന്നി​​ൽ ക​​ട​​ന്നു. 45-ാം മി​​നി​​റ്റി​​ൽ ഫെ​​റാ​​ൻ കൊ​​റോ​​മി​​ന​​സി​​ലൂ​​ടെ ഗോ​​വ ലീ​​ഡ് ഉ​​യ​​ർ​​ത്തി. എ​​ന്നാ​​ൽ, സാ​​ർ​​ഥ​​ക് (49), സൗ​​വി​​ക് ച​​ക്ര​​ബോ​​ർ​​തി (55) എ​​ന്നി​​വ​​രി​​ലൂ​​ടെ മും​​ബൈ ഒ​​പ്പ​​മെ​​ത്തി. 59-ാം മി​​നി​​റ്റി​​ൽ ഹ്യൂ​​ഗൊ ബൗ​​മ​​സും 89-ാം മി​​നി​​റ്റി​​ൽ കാ​​ർ​​ലോ​​സ് പെ​​ന്ന​​യും ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ ഗോ​​വ 4-2ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി.


നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് പോ​​യി​​ന്‍റാ​​ണ് ഗോ​​വ​​യ്ക്കു​​ള്ള​​ത്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് ര​​ണ്ടാ​​മ​​തു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.