സിദ്ദാൻ ഇടയുന്നു?
Wednesday, August 14, 2019 11:57 PM IST
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരമായ പോൾ പോഗ്ബയെ റയലിനു സ്വന്തമാക്കാൻ സാധിക്കാത്തതോടെ മാനേജർ സ്ഥാനത്തുനിന്ന് സിനദിൻ സിദ്ദാൻ രാജിവയ്ക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ലൂക്ക മോഡ്രിച്ചിനു പകരം പോഗ്ബയെ കൊണ്ടുവരാനായിരുന്നു സിദ്ദാന്റെ ശ്രമം. ഇതിൽ പരാജയപ്പെട്ടതോടെ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫിയോറെന്റീനോ പെരെസുമായി സിദ്ദാൻ മാനസികമായി അകന്നെന്നും റിപ്പോർട്ടുകളുണ്ട്.