സൂപ്പർ ജോക്കോവിച്ച്
സൂപ്പർ ജോക്കോവിച്ച്
Monday, July 15, 2019 1:10 AM IST
ല​ണ്ട​ൻ: ലോ​ഡ്സി​ൽ ക്രി​ക്ക​റ്റ് ഫൈ​ന​ൽ ആ​വേ​ശം തീ​ർ​ത്ത​പ്പോ​ൾ വിം​ബി​ൾ​ഡ​ണി​ലെ ടെ​ന്നീ​സ് ഗ്രൗ​ണ്ടി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും റോ​ജ​ർ ഫെ​ഡ​റ​റും ആ​വേ​ശം വി​ത​റി. ഇ​രു​വ​രും വി​ട്ടു​കൊ​ടു​ക്കാ​തെ പൊ​രു​തി​യ​തോ​ടെ അ​ഞ്ച് സെ​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്. 7-6(7-5), 1-6, 7-6(7-4), 4-6, 13-12(7-3)ന് ​ഫെ​ഡ​റ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജോ​ക്കോ​വി​ച്ച് കി​രീ​ടം നി​ല​നി​ർ​ത്തി.

അ​ഞ്ചാം സെ​റ്റി​ൽ ഇ​രു​വ​രും പോ​യി​ന്‍റു​ക​ൾ ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി​യ​തോ​ടെ മ​ത്സ​രം ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ങ്ങി. ടൈ​ബ്രേ​ക്ക​റി​ൽ ജോ​ക്കോ​വി​ച്ച് തു​ട​ക്കം​മു​ത​ൽ ലീ​ഡ് ചെ​യ്ത​തോ​ടെ 16-ാം ഗ്രാ​ൻ സ്ലാം ​കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ചു. വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഫൈ​ന​ലാ​യി​രു​ന്നു. 4.55 മ​ണി​ക്കൂ​റാ​ണ് മ​ത്സ​രം നീ​ണ്ട​ത്. ജോ​ക്കോ​വി​ച്ച് ജ​യി​ച്ച​തെ​ല്ലാം ടൈ​ബ്രേ​ക്ക​റി​ലൂ​ടസെ​ർ​ബി​യ​ൻ താ​രം ഈ ​വ​ർ​ഷം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ കി​രീ​ട​മാ​ണ്. വിം​ബി​ഡ​ണി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ് ജോ​ക്കോ​വി​ച്ച് ചാ​ന്പ്യ​നാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.