ഹൃ​​ദ​​യം നു​​റു​​ങ്ങി ബ്രാ​​ത്‌​വൈ​​റ്റ്
ഹൃ​​ദ​​യം നു​​റു​​ങ്ങി ബ്രാ​​ത്‌​വൈ​​റ്റ്
Monday, June 24, 2019 12:12 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ആ ​​പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ക്കാ​​ൻ മാ​​ത്ര​​മു​​ള്ള ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​താ​​യാ​​ണ് വി​​ചാ​​രി​​ച്ച​​ത്. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ അ​​തു​​ണ്ടാ​​യി​​ല്ല. ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച ഫീ​​ൽ​​ഡ​​ർ​​മാ​​രി​​ൽ ഒ​​രാ​​ളു​​ടെ (ട്രെ​​ന്‍റ് ബോ​​ൾ​​ട്ട്) അ​​ടു​​ത്തേ​​ക്കാ​​ണ് ആ ​​പ​​ന്ത് ചെ​​ന്ന​​തും. ഒ​​ന്ന് ര​​ണ്ട് അ​​ടി​​കൂ​​ടി ആ ​​പ​​ന്ത് നീ​​ങ്ങി​​യി​​രു​​ന്നെ​​ങ്കി​​ൽ ഞ​​ങ്ങ​​ൾ ജ​​യി​​ക്കു​​മാ​​യി​​രു​​ന്നു- പ​​റ​​യു​​ന്ന​​ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ കാ​​ർ​​ലോ​​സ് ബ്രാ​​ത്‌​വൈ​​റ്റ്.

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഞ്ച് റ​​ണ്‍​സി​​ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷ​​മാ​​ണ് ബ്രാ​​ത്‌​വൈ​​റ്റ് ഇ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ച്ച​​ത്. കാ​​ര​​ണം, ഫെ​​ർ​​ഗൂ​​സ​​ന്‍റെ പ​​ന്തി​​ൽ സി​​ക്സ​​റി​​നാ​​യി ശ്ര​​മി​​ച്ച ബ്രാ​​ത്‌​വൈ​​റ്റ് ബൗ​​ണ്ട​​റി ലൈ​​നി​​ന​​രി​​കെ ബോ​​ൾ​​ട്ടി​​ന്‍റെ പി​​ടി​​യി​​ലൊ​​തു​​ങ്ങി. ഒ​​രു വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ ഏ​​ഴ് പ​​ന്തി​​ൽ ആ​​റ് റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു അ​​പ്പോ​​ൾ വി​​ൻ​​ഡീ​​സി​​നു ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. തോ​​ൽ​​ക്കു​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ൽ​​നി​​ന്ന് 82 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സും ഒ​​ന്പ​​ത് ഫോ​​റും അ​​ട​​ക്കം 101 റ​​ണ്‍​സ് നേ​​ടി​​യ ബ്രാ​​ത്‌​വൈ​​റ്റ് വി​​ൻ​​ഡീ​​സി​​നെ ജ​​യ​​ത്തോ​​ട് അ​​ടു​​പ്പി​​ച്ചു.

ന്യൂ​​സി​​ല​​ൻ​​ഡ് 50 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 291 റ​​ണ്‍​സ് എ​​ടു​​ത്തു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ വി​​ൻ​​ഡീ​​സ് 49 ഓ​​വ​​റി​​ൽ അ​​വ​​ർ 286നു ​​പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.