മാ​സി​മി​ല്യാ​നോ അ​ല്ലെ​ഗ്രി യു​വ​ന്‍റ​സ് വി​ടും
Friday, May 17, 2019 11:33 PM IST
റോം: ​യു​വ​ന്‍റ​സ് പ​രി​ശീ​ല​ക​ന്‍ മാ​സി​മി​ല്യാ​നോ അ​ല്ലെ​ഗ്രി ഈ ​സീ​സ​ണി​ല്‍ ക്ല​ബ് വി​ടും. യു​വ​ന്‍റ​സ് ക്ല​ബ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. 2019-20 സീ​സ​ണി​ല്‍ അ​ല്ലെ​ഗ്രി യു​വ​ന്‍റ​സി​ന്‍റെ ബെ​ഞ്ചി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക്ല​ബ് അ​റി​യി​ച്ച​ത്.

റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍നി​ന്നെ​ത്തി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, പൗ​ളോ ഡൈ​ബ​ല, ലോ​ക​ക​പ്പ് ജേ​താ​വ് ബ്ലെ​യ്‌​സ് മ​റ്റി​യൂ​ഡി എ​ന്നീ താ​ര​ങ്ങ​ളു​ള്ള യു​വ​ന്‍റ​സി​നെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​ക്കാ​നാ​തെ പോ​യ​ത് അ​ല്ലെ​ഗ്രി​ക്കു തി​രി​ച്ച​ടി​യാ​യി.


അ​ല്ലെ​ഗ്രി​ക്കു കീ​ഴി​ല്‍ ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും (2014-15, 2016-17) കി​രീ​ടം നേ​ടാ​നാ​യി​ല്ല. സീ​രി എ​യി​ല്‍ യു​വ​ന്‍റ​സി​നെ തു​ട​ര്‍ച്ച​യാ​യി അ​ഞ്ചു ത​വ​ണ കി​രീ​ട​ത്തി​ലെ​ത്തി​ച്ചു. കോ​പ്പ ഇ​റ്റാ​ലി​യ തു​ട​ര്‍ച്ച​യാ​യ നാ​ലു ത​വ​ണ നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.