ഓ​സ്‌​ട്രേ​ലി​യ, ജോ​ര്‍ദാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Wednesday, January 16, 2019 11:55 PM IST
അ​ബു​ദാ​ബി: ഓ​സ്‌​ട്രേ​ലി​യ​യും ജോ​ര്‍ദാ​നും എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഗ്രൂ​പ്പ് ബി​യി​ലെ നി​ര്‍ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ 3-2ന് ​സി​റി​യ​യെ തോ​ല്‍പ്പി​ച്ചാ​ണ് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. നേ​ര​ത്തെ​ത​ന്നെ പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ ജോ​ര്‍ദാ​ന്‍ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പ​ല​സ്തീനു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു ക​ട​ക്കു​മെ​ന്നു തോ​ന്നി​യ മ​ത്സ​ര​ത്തി​ലെ ഇ​ഞ്ചു​റി ടൈ​മി​ല്‍ തോ​മ​സ് റോ​ജി​ക് നേ​ടി​യ ഗോ​ളി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ ജ​യി​ച്ച​ത്. പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്താ​ന്‍ ജ​യം അ​ത്യാ​വ​ശ്യ​മാ​യ മ​ത്സ​ര​ത്തി​ന്‍റെ 41-ാം മി​നി​റ്റി​ല്‍ അ​വെ​ര്‍ മാ​ബി​ലി​ന്‍റെ ഗോ​ളി​ല്‍ ഓ​സ്‌​ട്രേ​ലി​യ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ ഈ ​ലീ​ഡി​ന് അ​ധി​കം ആ​യു​സി​ല്ലാ​യി​രു​ന്നു. ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ഒ​മ​ര്‍ ഖാ​ര്‍ബി​നി​ലൂ​ടെ സി​റി​യ തി​രി​ച്ച​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ ലീ​ഡ് വീ​ണ്ടെ​ടു​ക്കാ​നാ​യി പൊ​രു​തി. 54-ാം മി​നി​റ്റി​ല്‍ ക്രി​സ്റ്റ​ഫ​ര്‍ ഇ​കോ​നോ​മി​ഡി​സ് ഓ​സ്‌​ട്രേ​ലി​യ​യ്ക്കു ലീ​ഡ് ന​ല്‍കി. 80-ാം മി​നി​റ്റി​ല്‍ സി​റി​യ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​ന​ല്‍റ്റി ഒ​മ​ര്‍ അ​ല്‍ സോ​മ വ​ല​യി​ലാ​ക്കി. ഇ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്കു ക​ട​ക്കു​മെ​ന്നു ക​രു​തി. എ​ന്നാ​ല്‍, ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ല്‍ റോ​ജി​ക് വി​ജ​യ​ഗോ​ള്‍ കു​റി​ച്ചു.


ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മു​ള്ള ജോ​ര്‍ദാ​ന്‍ ഏ​ഴു പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താണ്. ര​ണ്ടു ജ​യ​വും ഒ​രു തോ​ല്‍വി​യു​മു​ള്ള ഓ​സ്‌​ട്രേ​ലി​യ ആ​റു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി. ര​ണ്ടു സ​മ​നി​ല​യു​ള്ള പ​ല​സ്തീ​നാ​ണ് മൂന്നാ​മ​ത്. ഒ​രു സ​മ​നി​ല​യു​ള്ള സി​റി​യ നാ​ലാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

ദക്ഷിണ കൊറിയ ഗ്രൂപ്പ് ചാമ്പ്യന്മാര്‍

ഗ്രൂ​പ്പ് സി​യി​ല്‍ അ​വ​സാ​ന മ​ത്സ​ര​ത്ത​ല്‍ ദ​ക്ഷി​ണ കൊ​റി​യ ചൈ​ന​യെ 2-0ന് ​തോ​ല്‍പ്പി​ച്ച് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ഹു​വാം​ഗ് യു ​ജോ (14’ പെ​ന​ല്‍റ്റി), കിം ​മി​ന്‍ ജേ (51’) ​എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ചൈ​ന നേ​ര​ത്തെ ത​ന്നെ പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കി​ര്‍ഗി​സ്ഥാ​ന്‍ വി​റ്റാ​ലി​ജ് ല​ക്‌​സി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ ഫി​ലി​പ്പീ​ന്‍സി​നെ 3-1ന് ​തോ​ല്‍പ്പി​ച്ചു. 24, 51, 77 മി​നി​റ്റു​ക​ളി​ലാ​ണ് ല​ക്‌​സി​ന്‍റെ ഗോ​ളു​ക​ള്‍. 80-ാം മി​നി​റ്റി​ല്‍ സ്റ്റീ​ഫ​ന്‍ ഷ​റോ​ക്കാ​ണ് ഫി​ലി​പ്പീ​ന്‍സി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.