കന്പനികൾ പി​ന്മാ​റു​ന്നു
കന്പനികൾ പി​ന്മാ​റു​ന്നു
Sunday, January 13, 2019 12:40 AM IST
ന്യൂ​ഡ​ല്‍ഹി: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ത്തി​ന്‍റെ പേ​രി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ ഇ​ന്ത്യ​യി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ച ഹ​ര്‍ദി​ക് പാ​ണ്ഡ്യ, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​രു​മാ​യു​ള്ള ബ​ന്ധം വി​ടാ​ന്‍ ബ്രാ​ന്‍ഡു​ക​ളും ക​മ്പ​നി​ക​ളും ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു.

പു​രു​ഷ ഷേ​വിം​ഗ് റേ​സ​ര്‍ ഗി​ല്ല​റ്റ് മാ​ക്3 സ്റ്റാ​ര്‍ട്ടി​ന്‍റെ പ​ര​സ്യ​ത്തി​ലുള്ളത് ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യാ​ണ്. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​വു​മാ​യി ക​മ്പ​നി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. പാ​ണ്ഡ്യ​യു​ടെ പ​രാ​മ​ര്‍ശം ഗി​ല്ല​റ്റി​ന്‍റെ മൂ​ല്യ​ങ്ങ​ള്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹ​വു​മാ​യു​ള്ള ബ​ന്ധം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി​യു വ​ക്താ​വ് അ​റി​യി​ച്ചു. പ്യൂ​മ​യു​ടെ​യും ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഫി​റ്റ്‌​ന​സ് സ്റ്റാ​ര്‍ട്ട​പ് ക്യു​വ​ര്‍ഫി​റ്റി​ന്‍റെ​യും ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​ണ് രാ​ഹു​ല്‍. ഇ​വ​രും രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.