തോ​​ൽ​​വി; പി​​എ​​സി​​ജി പു​​റ​​ത്ത്
തോ​​ൽ​​വി; പി​​എ​​സി​​ജി പു​​റ​​ത്ത്
Thursday, January 10, 2019 11:04 PM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ പി​​എ​​സ്ജി പു​​റ​​ത്ത്. ക്വാ​​ർ​​ട്ട​​റി​​ൽ ദു​​ർ​​ബ​​ല​​രാ​​യ ഗ്വി​​ൻ​​ഗാ​​ന്പി​​നോ​​ട് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി വ​​ഴ​​ങ്ങി​​യാ​​ണ് പി​​എ​​സ്ജി പു​​റ​​ത്താ​​യ​​ത്. ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ജ​​യി​​ച്ച ഗ്വി​​ൻ​​ഗാ​​ന്പ് സെ​​മി​​യി​​ൽ ക​​ട​​ന്നു. മ​​ത്സ​​ര​​ത്തി​​നി​​ടെ ല​​ഭി​​ച്ച മൂ​​ന്ന് പെ​​ന​​ൽ​​റ്റി​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം ഗോ​​ളാ​​ക്കി​​മാ​​റ്റി​​യാ​​യി​​രു​​ന്നു ഗ്വി​​ൻ​​ഗാ​​ന്പ് ഫ്ര​​ഞ്ച് ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള പി​​എ​​സ്ജി​​യെ വീ​​ഴ്ത്തി​​യ​​ത്.


62-ാം മി​​നി​​റ്റി​​ൽ നെ​​യ്മ​​റി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ പി​​എ​​സ്ജി മു​​ന്നി​​ലെ​​ത്തി. എ​​ന്നാ​​ൽ, അ​​വ​​സാ​​ന 15 മി​​നി​​റ്റി​​നി​​ടെ ര​​ണ്ട് പെ​​ന​​ൽ​​റ്റി ഗോ​​ളു​​ക​​ളി​​ലൂ​​ടെ ഗ്വി​​ൻ​​ഗാ​​ന്പ് ജ​​യ​​ത്തി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. 81-ാം മി​​നി​​റ്റി​​ൽ കോം​​ഗോ താ​​രം യെ​​നി എ​​ൻ​​ബ​​കോ​​ട്ടോ, ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്ക​​സ് തു​​റാം എ​​ന്നി​​വ​​രാ​​ണ് ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.