ചാറ്റ് ഷോയിൽ കുടുങ്ങി പാണ്ഡ്യ, രാഹുൽ
ചാറ്റ് ഷോയിൽ കുടുങ്ങി പാണ്ഡ്യ, രാഹുൽ
Thursday, January 10, 2019 12:56 AM IST
ന്യൂ​ഡ​ല്‍ഹി: ചാ​റ്റ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത് സ്ത്രീ​ക​ളെ​ക്കു​റി​ച്ച് വി​വാ​ദ​പ​രാ​മ​ര്‍ശം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കും ലോ​കേ​ഷ് രാ​ഹു​ലി​നും ബി​സി​സി​ഐയുടെ നോ​ട്ടീ​സ്. വി​മ​ര്‍ശ​നം ശ​ക്ത​മാ​യ​തോ​ടെ ഹ​ര്‍ദി​ക് പാ​ണ്ഡ്യ ട്വി​റ്റ​റി​ലൂ​ടെ മാ​പ്പ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തെ​ത്തി. വി​വാ​ദ​പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്ക് ഏ​വ​രോ​ടും നി​ര്‍വ്യാ​ജം ഖേ​ദം​പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി പാ​ണ്ഡ്യ ബി​സി​സി​ഐ​യു​ടെ കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി നല്കി.

വി​വാ​ദ പ​രാ​മ​ര്‍ശ​ങ്ങ​ളു​ടെ പേ​രി​ല്‍ ബി​സി​സി​ഐ ഇ​രു​വ​രോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത ടി​വി പ​രി​പാ​ടി​ക​ളി​ല്‍നി​ന്ന് ക​ളി​ക്കാ​രെ വി​ല​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചും ബി​സി​സി​ഐ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍. ഇ​രു​വ​രോ​ടും 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍ക​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


കോ​ഫീ വി​ത്ത് ക​ര​ണ്‍ എ​ന്ന ചാ​റ്റ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത് പാ​ണ്ഡ്യ​യും രാ​ഹു​ലും ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നി​രു​ന്നു. ലൈം​ഗി​ക ജീ​വി​ത​ത്തെ കു​റി​ച്ച് ഹാ​ര്‍ദി​ക് പാ​ണ്ഡ്യ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​സി​സി​ഐ​യി​ലെ ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.