ആ​ഫ്രി​ക്ക​ന്‍ തലപ്പത്ത് വീണ്ടും മുഹമ്മദ് സ​ല
ആ​ഫ്രി​ക്ക​ന്‍ തലപ്പത്ത് വീണ്ടും മുഹമ്മദ് സ​ല
Thursday, January 10, 2019 12:56 AM IST
ദാ​ക​ര്‍: ആ​ഫ്രി​ക്ക​ന്‍ ഫു​ട്‌​ബോ​ള​ര്‍ ഓ​ഫ് ദ ​ഇ​യ​റാ​യി ലി​വ​ര്‍പൂ​ളി​ന്‍റെ ഈ​ജി​പ്ഷ്യ​ന്‍താ​രം മു​ഹ​മ്മ​ദ് സ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് സ​ല​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ ഫു​ട്‌​ബോ​ള​ര്‍ പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​ത്. ലി​വ​ര്‍പൂ​ളി​ലെ സ​ഹ​താ​രം സാ​ദി​യോ മാ​നെ, ആ​ഴ്‌​സ​ണ​ലി​ന്‍റെ പി​യ​ര്‍ എ​മെ​റി​ക് ഔ​ബ​മെ​യാം​ഗ് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് സ​ല പു​ര​സ്കാ​രം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​വും ഇ​വ​രെ​ത​ന്നെ​യാ​ണ് ഈ​ജി​പ്ഷ്യ​ന്‍താ​രം മ​റി​ക​ട​ന്ന​ത്.

സ​ല​യു​ടെ മി​ക​വി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ലി​വ​ര്‍പൂ​ള്‍ യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ​തി​രേ​യു​ള്ള ഫൈ​ന​ലി​ല്‍ തോ​ളി​നു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍ന്ന് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​ല്ല. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ലോ​ക​ക​പ്പി​ല്‍ സ​ല​യു​ടെ പ​ങ്കാ​ളി​ത്തം ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, പ​രി​ക്ക് ഭേ​ദ​മാ​യി താ​രം ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ചു. ആ​ദ്യ റൗ​ണ്ടി​ല്‍ത​ന്നെ പു​റ​ത്താ​യ ഈ​ജി​പ്തി​നു​വേ​ണ്ടി സ​ല ര​ണ്ടു ഗോ​ള്‍ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.