ര​​ഞ്ജി: കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി
ര​​ഞ്ജി: കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി
Monday, December 10, 2018 12:51 AM IST
ചെ​​ന്നൈ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ത​​മി​​ഴ്നാ​​ടി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി. 151 റ​​ണ്‍​സി​​നാ​​ണ് ത​​മി​​ഴ്നാ​​ട് കേ​​ര​​ള​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: ത​​മി​​ഴ്നാ​​ട് 268, ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 252 ഡി​​ക്ല​​യേ​​ർ​​ഡ്. കേ​​ര​​ളം 152, 217.

ത​​മി​​ഴ്നാ​​ട് മു​​ന്നോ​​ട്ടു​​വ​​ച്ച 369 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റേ​​ന്തി​​യ കേ​​ര​​ളം ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 27 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ന​​ലെ ക​​ളി പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​നാ​​യി സ​​ഞ്ജു വി. ​​സാം​​സ​​ണും (91 റ​​ണ്‍​സ്) സി​​ജോ​​മോ​​ൻ ജോ​​സ​​ഫും (55 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യെ​​ങ്കി​​ലും പ​​രാ​​ജ​​യം ഒ​​ഴി​​വാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. മ​​ധ്യ​​നി​​ര​​യി​​ൽ പി. ​​രാ​​ഹു​​ൽ, ക്യാ​​പ്റ്റ​​ൻ സ​​ച്ചി​​ൻ ബേ​​ബി, വി.​​എ. ജ​​ഗ​​ദീ​​ഷ് എ​​ന്നി​​വ​​ർ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യ​​താ​​ണ് കേ​​ര​​ള​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.