ഹോ​ക്കി ലോക ക​പ്പിന് എ.ആർ. റഹ്‌മാന്‍റെ ഈണം
ഹോ​ക്കി ലോക ക​പ്പിന് എ.ആർ. റഹ്‌മാന്‍റെ ഈണം
Saturday, September 22, 2018 12:06 AM IST
ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ന​ട​ക്കു​ന്ന പു​രു​ഷ ഹോ​ക്കി ലോകക​പ്പ് എ​ക്കാ​ല​വും ഓ​ര്‍മി​ക്ക​ത്ത​ക്കതാക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഒ​ഡീ​ഷ സ​ര്‍ക്കാ​ര്‍. ഇ​തി​നാ​യി ഓ​ഫീ​ഷൽ സോം​ഗ് വ​രെ ചി​ട്ട​പ്പെ​ടു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ഏ​ല്‍പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​തി​ഹാ​സ​ങ്ങ​ളെ​യാ​ണ്.

ഒ​ാസ്‌​ക​ര്‍ ജേ​താ​ക്ക‌ളാ​യ എ.​ആ​ര്‍. റ​ഹ്‌മാ​നും ഗാ​ന​ര​ച​യി​താ​വ് ഗു​ല്‍സാ​റു​മാ​ണ് ഓ​ഫീ​ഷ്യ​ല്‍ സോം​ഗി​നാ​യി കൈ ​കോ​ര്‍ക്കു​ക. ന​വം​ബ​ര്‍ 28നാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങു​ക. റ​ഹ്മാ​ന്‍റെ ഈ​ണ​വും ഗു​ല്‍സാ​റി​ന്‍റെ കാ​വ്യാ​ത്മ​ക​മാ​യ വ​രി​ക​ളും ചേ​രു​മ്പോ​ള്‍ മി​ക​ച്ചൊ​രു ഗാ​ന​മാ​ണ് ഏ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ഒ​ഡീ​ഷ ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ റ​ഹ്‌മാ​ന്‍ സം​ഗീ​തം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.