കോ​​സ്റ്റ​​യു​​ടെ പ്ര​​വൃ​​ത്തി​​യെ അ​​പ​​ല​​പി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ
കോ​​സ്റ്റ​​യു​​ടെ പ്ര​​വൃ​​ത്തി​​യെ അ​​പ​​ല​​പി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ
Monday, September 17, 2018 10:47 PM IST
ഇ​​റ്റാ​​ലി​​യ​​ൻ ലീ​​ഗ് ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ത്തി​​നി​​ടെ സാ​​സു​​വോ​​ളോ താ​​രം ഡി ​​ഫ്രാ​​ൻ​​സി​​സ്കോ​​യു​​ടെ മു​​ഖ​​ത്തു തു​​പ്പി​​യ യു​​വ​​ന്‍റ​​സ് താ​​രം ഡ​​ഗ്ല​​സ് കോ​​സ്റ്റ​​യു​​ടെ പ്ര​​വൃ​​ത്തി​​യെ അ​​പ​​ല​​പി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ മാ​​സി​​മി​​ലി​​യാ​​നോ അ​​ല്ലെ​​ഗ്രി. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റിലായിരുന്നു സം​​ഭ​​വം.

ത​​ന്നെ ഫൗ​​ൾ ചെ​​യ്ത​​തി​​നു മ​​റു​​പ​​ടി​​യാ​​യി കോ​​സ്റ്റ മു​​ട്ടുകൊ​​ണ്ട് ഫ്രാ​​ൻ​​സി​​സ്കോ​​യെ മു​​ഖ​​ത്ത് ഇ​​ടി​​ച്ചു. അ​​തി​​നു ബ്രസീൽ താ​​രം മ​​ഞ്ഞ​​ക്കാ​​ർ​​ഡ് വാ​​ങ്ങി. പി​​ന്നീ​​ടും ത​​ർ​​ക്ക​​ത്തി​​ലേർപ്പെട്ട കോ​​സ്റ്റ, ഫ്രാ​​ൻ​​സി​​സ്കോ​​യെ ത​​ല​​കൊ​​ണ്ട് ഇ​​ടി​​ക്കു​​ക​​യും മു​​ഖ​​ത്തു തു​​പ്പു​​ക​​യും ചെ​​യ്തു. മെ​​യി​​ൻ റ​​ഫ​​റി ഇ​​തു ക​​ണ്ടി​​ല്ലെ​​ങ്കി​​ലും വീ​​ഡി​​യോ റ​​ഫ​​റി മ​​ത്സ​​ര​​ത്തി​​ൽ ഇ​​ട​​പെ​​ട്ട് കോ​​സ്റ്റ​​ക്ക് ചു​​വ​​പ്പു കാ​​ർ​​ഡ് ന​​ൽ​​കി.


ഫൗ​​ളി​​ൽ കോ​​സ്റ്റ അ​​തൃ​​പ്ത​​നാ​​യി​​രി​​ക്കാ​​മെ​​ങ്കി​​ലും ഇ​​ങ്ങ​​നെ​​യ​​ല്ല മൈ​​താ​​ന​​ത്ത് പെ​​രു​​മാ​​റേ​​ണ്ട​​തെ​​ന്ന് അ​​ല്ലെ​​ഗ്രി പ​​റ​​ഞ്ഞു. മ​​ത്സ​​ര​​ത്തി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ നേ​​ടി​​യ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ൽ യു​​വ​​ന്‍റ​​സ് 2-1ന് ​​സാ​​സു​​വോ​​ള​​യെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.