വാന്‍ഡെവെഗെയ്ക്കു ജയം: യുഎസ്എയ്ക്കു ലീഡ്
വാന്‍ഡെവെഗെയ്ക്കു ജയം: യുഎസ്എയ്ക്കു ലീഡ്
Saturday, November 11, 2017 1:20 PM IST
മി​ന്‍സ്‌​ക്: കൊ​ക്കോ വാ​ന്‍ഡെ​വെ​ഗെ​യു​ടെ മി​ക​വി​ല്‍ ഫെ​ഡ് ക​പ്പ് ഫൈ​ന​ലി​ല്‍ ബ​ലാ​റ​സി​നെ​തി​രേ യു​എ​സ്എ​യ്ക്കു ലീ​ഡ്. ആ​ദ്യ സിം​ഗി​ള്‍സി​ല്‍ വാ​ന്‍ഡെ​വെ​ഗെ 6-4, 6-4ന് ​അ​ലി​യാ​ക്‌​സാ​ന്‍ഡ്ര സാ​സ്‌​നോ​വി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഈ ​ഫെ​ഡ് ക​പ്പ് നേ​ടാ​നാ​യാ​ല്‍ അ​മേ​രി​ക്ക​യു​ടെ 18 നേ​ട്ട​മാ​യി​രി​ക്കും. 2000ലാ​ണ് അ​വ​സാ​ന​മാ​യി യു​എ​സ്എ ഫെ​ഡ് ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. ബ​ലാ​റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യാ​ല്‍ ഫെ​ഡ് ക​പ്പി​നാ​യി 17 വ​ര്‍ഷ​ത്തെ യു​എ​സ​എ​യു​ടെ കാ​ത്തി​രി​പ്പാ​ണ് അ​വ​സാ​നി​ക്കു​ക. വ​നി​ത റാ​ങ്കിം​ഗി​ല്‍ ആ​ദ്യ പ​ത്തി​ലെ​ത്തി​യ വാ​ന്‍ഡെ​വെ​ഗെ അ​നാ​യാ​സ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.


ആ​ദ്യ സെ​റ്റി​ലെ ആ​ദ്യ ഗെ​യിം ബ്രോ​ക് ചെ​യ്തശേഷം സ​ര്‍വ് വി​ട്ടു​കൊ​ടു​ക്കാ​തെ​യാ​ണ് വാ​ന്‍ഡെ​വെ​ഗെ ക​ളി​ച്ച​ത്. ര​ണ്ടാം സെ​റ്റി​ലും സാ​സ്‌​നോ​വി​ച്ചി​ന്‍റെ സ​ര്‍വ് ബ്രേ​ക്ക് ചെ​യ്തു​കൊ​ണ്ടാണു വാ​ന്‍ഡെ​വെ​ഗേ തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ എ​തി​രാ​ളി വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു. വാ​ന്‍ഡെ​വെ​ഗെ​യ്ക്ക് ഒ​പ്പ​മെ​ത്താ​ന്‍ സാ​സ്‌​നോ​വി​ച്ചി​നാ​യി. എ​ന്നാ​ല്‍ സ​ര്‍വ് ബ്രേ​ക്ക് ചെ​യ്ത യു​എ​സ് താ​രം മ​ത്സ​രം വി​ട്ടു​കൊ​ടു​ക്കാ​തെ നി​ല​നി​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.