ഇന്‍ഡെല്‍ മണിക്ക് മുംബൈയില്‍ പുതിയ ഓഫീസ്
Saturday, July 19, 2025 12:15 AM IST
കൊച്ചി: മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണവായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മുംബൈയില്‍ നവീകരിച്ച രജിസ്റ്റേർഡ് ഓഫീസ് തുറന്നു. 2026 സാമ്പത്തികവര്‍ഷം മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളിൽ പ്രവര്‍ത്തനം വിപുലീകരിക്കും.
മൂന്നു സംസ്ഥാനങ്ങളിലുമായി ബ്രാഞ്ചുകളുടെ എണ്ണം 45 ആക്കി ഉയര്‍ത്തുമെന്നും ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു. കമ്പനിക്ക് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 22ഉം ഗുജറാത്തില്‍ പത്തും രാജസ്ഥാനില്‍ അഞ്ചും ബ്രാഞ്ചുകളാണുള്ളത്.