പോലീസ് സേനയ്ക്ക് ആനുകൂല്യങ്ങളുമായി നിസാന്‍ മാഗ്നെറ്റ്
Saturday, July 27, 2024 11:10 PM IST
കൊച്ചി: നാടിന് കാവലൊരുക്കുന്ന പോലീസിന് ആദരവുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍.
പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏതൊരു റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും നിസാന്‍ മാഗ്നെറ്റ് സ്വന്തമാക്കുന്നതിന് 1,00,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയാണ് നിസാന്റെ ആദരം.
വാഹനം സ്വന്തം പേരിലോ, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ/ഭര്‍ത്താവ്, അവരുടെ സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരുടെ പേരിലോ രജിസ്റ്റര്‍ ചെയ്യാം.
മാഗ്നെറ്റിന്റെ വിവിധ വേരിയന്റുകളില്‍ ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ 24,999 രൂപയില്‍ തുടങ്ങുന്ന കുറഞ്ഞ ഡൗണ്‍ പേമെന്റിലും 11,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഇഎംഐ നിരക്കിലും സ്വന്തമാക്കാം. ഓഫറുകള്‍ ജൂലൈ 31 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് നിസാന്‍ ഷോറൂം സന്ദര്‍ശിക്കുക. ഫോണ്‍: 7669061125.