അവാന്‍സെ ഐപിഒയ്ക്ക്
Friday, June 21, 2024 11:55 PM IST
കൊച്ചി: വിഭ്യാഭ്യാസമേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ അവാന്‍സെ ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരിവില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട്രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
അഞ്ചു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 3,500 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.