കേരള ബാങ്കിന് തുടർച്ചയായ മൂന്നാം വർഷവും ദേശീയതലത്തിൽ അവാർഡ്
Friday, September 29, 2023 2:23 AM IST
തിരുവനന്തപുരം: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ് ലഭിച്ചു.
സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് കേരള ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ലഭിച്ചത്.
ജയ്പൂരിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന സഹകരണ ബാങ്കിനു വേണ്ടി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ എന്നിവർ രാജസ്ഥാൻ സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി ശ്രേയ ഗുഹയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.