മ്യൂച്വൽ ഫണ്ട് ഓഫറുമായി കാനറാ റൊബേക്കോ
Friday, April 30, 2021 11:28 PM IST
കൊച്ചി: കാനറാ റൊബേക്കോ അസറ്റ് മാനേജ്മെന്റ് കമ്പനി പുതിയ ഫണ്ട് ഓഫർ പ്രഖ്യാപിച്ചു. ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ കാനറാ റൊബേക്കോ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് വിവിധ മേഖലകളിലുള്ള കമ്പനികളിൽ നിക്ഷേപിക്കും.
പുതിയ സ്കീം ലക്ഷ്യമിടുന്നത് മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ ഉടനീളം റിസ്ക്ക് കുറവുള്ള 30-ൽ താഴെ സ്റ്റോക്കുകളിൽ ഫണ്ട് നിക്ഷേപിക്കാനാണ്.
സ്ഥിരതയുള്ളതും ഉയർന്ന വളർച്ചാ സാധ്യതയുള്ളതുമായ ബിസിനസുകളെ ഫണ്ട് മാനേജർ തിരിച്ചറിയുകയും പുതിയ സ്കീം പോർട്ട്ഫോളിയോയുടെ ഭാഗമാക്കുകയും ചെയ്യും.