ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ മോ​ചി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി (പി​ടി​ഐ) ഇ​ന്ന​ലെ പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

അ​നി​ഷ്‌​ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി ന​ഗ​ര​ത്തി​ൽ വ​ൻ സ ു​ര​ക്ഷാ സ​ന്നാ​ഹം ഒ​രു​ക്കി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ബ്ലോ​ക് ചെ​യ്യു​ക​യും ഇ​ന്‍റ​ർ​നെ​റ്റി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അതേസമയം മാർച്ചിനിടെ പി​ടി​ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ന്നും അ​റ​സ്റ്റ് ന​ട​ന്ന​താ​യും പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.


ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യാ മു​ഖ്യ​മ​ന്ത്രി​യും ഇ​മ്രാ​ന്‍റെ അ​നു​യാ​യി​യു​മാ​യ അ​ലി അ​മീ​ൻ ഗ​ണ്ടാ​പു​ർ ആ​ണ് റാ​ലി​ക്കു നേ​തൃ​ത്വം ന​ല്കി​യ​ത്. അ​റ​സ്റ്റി​ലാ​യ പി​ടി​ഐ പ്ര​വ​ർ​ത്ത​ക​രെ മു​ഴു​വ​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഷ​ഹ്ബാ​സ് ഷ​രീ​ഫ് സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പി​ടി​ഐ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​മ്രാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് മു​ത​ൽ വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട് ജ​യി​ലി​ലാ​ണ്. കേ​സു​ക​ൾ രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു.