ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നും യൂ​​​റോ​​​പ്പി​​​ലെ മൂ​​​ന്നു വ​​​ൻ​​​ശ​​​ക്തി​​​ക​​​ളും ത​​​മ്മി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​നീ​​​വ​​​യി​​​ൽ ആ​​​ണ​​​വ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ആ​​​ണ​​​വ​​​വി​​​ഷ​​​യ​​​ത്തി​​​ലെ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​റാ​​​നി​​​ലെ മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ആ​​​ണ​​​വ ഇ​​​ന്ധ​​​ന​​​മാ​​​യ യു​​​റേ​​​നി​​​യം സം​​​പു​​​ഷ്ടീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ സ​​​ജീ​​​വ​​​മാ​​​ക്കി എ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ണ​​​വ ഏ​​​ജ​​​ൻ​​​സി ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ഇ​​​റാ​​​നേ​​​തി​​​രേ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, ജ​​​ർ​​​മ​​​നി, ഫ്രാ​​​ൻ​​​സ് എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു പ്ര​​​മേ​​​യ​​​ത്തി​​​നു പി​​​ന്നി​​​ൽ.


ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ 2015ൽ ​​​വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​യ​​​താ​​​ണ്. 2018ൽ ​​​ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റി. തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​സം​​​പു​​​ഷ്ടീ​​​ക​​​ര​​​ണ തോ​​​ത് വ​​​ർ​​​ധി​​​പ്പി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ജോ ​​​ബൈ​​​ഡ​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​ർ പു​​​തു​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യം ക​​​ണ്ടി​​​ല്ല.